Thursday, January 14, 2010

കുറത്തി. (കവിത)

പറഞ്ഞതൊക്കെയും
പകുതിവരെ ശരിയും
പാതി കഴിഞ്ഞപ്പോള്‍ തെറ്റും!!
അപരശിരോലിഖിതങ്ങള്‍
ആറാമിന്ദ്രിയത്താല്‍ വായിച്ചെടുക്കെ
അടിവയറിലിന്ദ്രിയം നിറച്ച
അനുതാപത്തിന്‍ പുതിയ
പ്രവാചകര്‍.

കിളിയില്ലാത്ത കൂടും
ചിത്രങ്ങള്‍ മാഞ്ഞ ചീട്ടും
പുകയുയരാത്ത അടുപ്പും
വിശപ്പ് കത്തുന്ന വയറും.

വന്നെടുക്കുകൊരു ചീട്ട്,
വ്യര്‍ത്ഥമീ ജന്മങ്ങളുടെ
വരുംവരായ്ക ചൊല്ലുക,
കെട്ടരാശിയെങ്കിലീ മതില്‍
കെട്ടിനപ്പുറം വിരിയ്ക്കാം
ചുട്ടുപൊള്ളും കുറത്തിയുടെ
പട്ടിണിത്തഴപ്പായ.

3 comments:

  1. പറഞ്ഞതൊക്കെയും
    പകുതിവരെ ശരിയും
    പാതി കഴിഞ്ഞപ്പോള്‍ തെറ്റും!!

    ReplyDelete
  2. വംശവേരുകളറ്റ് പോകാന്‍ തുടങ്ങുന്ന രണ്ടു വര്‍ഗ്ഗങ്ങള്‍.
    മണ്‍പാത്രങ്ങള്‍ വില്‍ക്കാന്‍ വരുന്ന സ്ത്രീകളും കുറത്തികളും.

    കവിത തൊടുന്നുണ്ട്, മനസ്സില്‍...

    ReplyDelete
  3. "അപരശിരോലിഖിതങ്ങള്‍
    ആറാമിന്ദ്രിയത്താല്‍ വായിച്ചെടുക്കെ
    അടിവയറിലിന്ദ്രിയം നിറച്ച
    അനുതാപത്തിന്‍ പുതിയ
    പ്രവാചകര്‍."

    കവിത നന്നായിട്ടുണ്ട്‌. മൂർച്ചയുള്ള വരികൾ.

    ReplyDelete