Thursday, December 27, 2012

വീട് വിട്ടവ ന്‍റെ പ്രണയം.......
ഭൂമിക്ക് മുകളില്‍
വളര്‍ന്ന്‍ പന്തലിച്ച മരവും
വേരുകള്‍ ഗര്‍ഭത്തിലൊതുക്കിയ
ഭൂമിയും പ്രണയത്തിലാണ്.
ആഴങ്ങളിലേക്ക്
ആഴ്ന്നാന്നിറങ്ങുന്ന വേരുകളെ
നീരെല്ലാം ചേര്‍ത്ത് ഒട്ടിയൊട്ടി
പുണരുമ്പോള്‍ നിര്‍വൃതിയുടെ
മൂര്‍ച്ഛയിലാണ് മണ്ണും മരവും.
സാമീപ്യവും നൈരന്തര്യവും
പ്രണയത്തിന് ചില്ലകളും
ചില്ലകളില്‍ ഇലകളും
ഇലകളില്‍ നീരും നിറയ്ക്കുന്നു.
പരുപരുത്തത് ആര്‍ദ്രമാകുന്നതും
പ്രണയം പ്രണയാര്‍ദ്രമാകുന്നതും
അങ്ങനെയത്രെ.
നീരും ത്രാണിയുമില്ലാതാകുമ്പോള്‍
പ്രണയം അകന്നകന്ന്‍-മരം
ഭൂമിക്കൊരു തണല്‍ മാത്രം.
വേരുകളിലെ ഒടുക്കത്തെ അള്ളല്‍
തണല്‍ കാക്കുവാനോ
അതോ പ്രണയമോ..?


Saturday, December 1, 2012

ജനാധിപത്യം


പ്രയാസികളുടെ
അടുക്കളയും തീന്മുറിയും ചേര്‍ന്ന
ഒറ്റമുറികളിലേക്ക്
ചാവാലികളല്ല; തിന്ന് കൊഴുത്ത
വെളുത്ത നായ്ക്കളാണ്
വരുന്നത്.
അബ്ദങ്ങള്‍ക്കപ്പുറം
കുഴിച്ച് മൂടിയ
ഫ്യൂഡല്‍ ഡോബറുകളുടെ
പുതിയ പതിപ്പുകള്‍.
തീനും ഉറക്കവും രതിയും
ചര്യയാക്കിയവയുടെ
ചാവാതെ കിടന്ന ബീജങ്ങള്‍.
ബ്ഫാ…..!! കൊണ്ട് കളയെടോ
തന്‍റെ ജനാധിപത്യം..!!Saturday, October 13, 2012

എമെര്‍ജിങ്ങ് പ്രവാസം
മറക്കാം നമുക്കീ പദവും
പദം തന്ന നോവും
കെടാതെ കാക്കാമിരുള്താണ്ടുവാനമ്മ
അബ്ദങ്ങള്മുമ്പേ കത്തിച്ച കൈചൂട്ട്.

ഉച്ചിയിലേക്കുരുട്ടിയ കല്ലുകളൊന്നുമേ
ഭ്രാന്തന്റെ കല്ലായ് ഗണിച്ചതില്ലാരുമേ..
കാമമേഘങ്ങള്തീണ്ടുന്ന കല്ലുകള്
മോഹവ്യാമോഹങ്ങള്തന്ബിംബങ്ങള്.
മലമുകളിലിന്നുമാ കല്ലിന്നുടമ
ചാപിള്ളകള്തന്പ്രതീകം..!!

മരുക്കടലില്നീന്താനറിയണം
മരുമണ്ണ് തിന്ന് വിശപ്പകറ്റാനും.
മനഃചിത്രങ്ങള്മണലിട്ടു മൂടണം
മിഴി നിറയാതെ നോക്കണമൊരിക്കലും.

നവാവിര്ഭാവങ്ങളിലൂടുണരുന്ന നാട്ടില്
നവജാതരെങ്കിലും കൊത്തുമോ കതിരുകള്‍.?
ദേശാടനക്കിളികള്കൊയ്ത വയലുകളില്
പതിര് തിരയുവാനാകുമോയിനിയും തലവിധി?
ഒരു കൈച്ചൂട്ടിന്വെളിച്ചത്തില്
ഒരു ജീവിതം നടന്ന് തീര്ത്തവര്
പടരുമിരുട്ടിലേക്കിനിയുമില്ലൊരു
തുമ്പോലത്തുമ്പും കത്തിച്ച് നീട്ടുവാന്‍.


ചിത്രം - കടപ്പാട് : ഗൂഗിള്‍ ഇമേജ്

Thursday, June 7, 2012

മാലിന്യങ്ങള്‍.. ( കവിത )


എനിക്കൊരു വിസ വേണം

കളഞ്ഞുപോയെരെന്ജീവിതം

തിരഞ്ഞെടുക്കുവാന്‍.

മരുക്കാറ്റടിച്ച് മണല്മൂടാതെ

കിടപ്പുണ്ടാം കുനുകുനെ

കുറിച്ചിട്ട പഴയ കത്തുകള്‍.

മനുഷ്യര്പെയ്ത മഴയില്

നനഞ്ഞതില്ബാക്കിയക്ഷരങ്ങള്‍.

മകനായ്, ഭര്ത്താവായ്, അച്ഛനായ്

ഗൃഹനാഥനായ് ജീവിച്ച

തറവാട്ടിലേക്ക് മടങ്ങണം..

മുസഫ്ഫയിലെ ലേബര്‍ കാടുകളില്‍

പള്ളിപ്പരവതാനിയുടെ ഉഷ്ണം

നനച്ച ഉളുമ്പ് വാടയിലിപ്പഴും

പിണങ്ങി നില്‍ പ്പുണ്ടാവും

വിയര്‍പ്പിന്‍റെ ഗന്ധം.

വന്ധ്യമേഘങ്ങള്‍ നോക്കി-

ചുരന്ന് ചുരന്ന് മച്ചിയായ

പച്ച മനുഷ്യരുടെ

ചത്ത് മലച്ച ബീജങ്ങള്‍…!!

സ്ഖലനം മറന്ന കാമങ്ങളുടെ

പടിയിറങ്ങിപ്പോയ പങ്കുകാര്‍!

കിനാവ് കണ്ട പച്ചപ്പിലൊന്നും

തെറിച്ചു വീണ ആയുസ്സിന്‍റെ

തുള്ളികളില്ല; മഴ കഴുകിക്കളഞ്ഞതിന്‍

ബാക്കിയിലും തെളിഞ്ഞു വരുന്നത്

വന്ധ്യമേഘങ്ങള്‍ക്കടിയിലെ

അനാഥമായ ബീജങ്ങളാണ്.റേഷന്കാര്ഡിലും ഹൃദയങ്ങളിലും

പേരില്ലാത്ത നാട്ടില്നിന്ന്

യാത്രയാരോട് പറയേണ്ടതുമ്മയുടെ

കാട് മൂടിയൊരു ഖബറിനോടല്ലാതെ.

Wednesday, May 23, 2012

കുരുതി ( കവിത )

അമ്മേ പൊറുക്കുക, തെല്ലിട

കണ്ണീര്തുടയ്ക്കുക, ഹൃത്തടം

കത്തിയാളുമാ കനല്ചൂട്

കെടാതെ കാത്ത് വെക്കുക.

മരണവിത്തുകളുണ്ട് മുളക്കാന്

ചോര കുതിര്ത്ത മണ്ണിനടിയില്‍.മണ്ടകത്തൊരു കയറിന്ബലത്തി-

ലണ്ഡകടാഹങ്ങളെ കണ്ടാര്ത്ത നാദ-

ത്താലൊരു ചോരപ്പെയ്ത്തിലറുത്ത്

മാറ്റിയ പൊക്കിള്കൊടിയാണ് ഞാന്‍.

ചങ്ക് പൊട്ടിക്കാണുമീ കാഴ്ചയില്നിന്ന്

നിര്മ്മലമാ കണ്ണുകളെടുത്തേക്കുക.അമ്മച്ചൊല്ലിന് കാത് നല്കാതെ

സമത്വവായ്താരിയുടെ ചെമ്പട്ടുടുത്ത്

കോമരമായ് തുള്ളിയുറഞ്ഞവന്ഞാന്‍.

ഭഗോതിപ്പൊരുള്വെളിപ്പെട്ട് ഭ്രാന്തിന്

ചിലമ്പുമരമണിയുമണിഞ്ഞരുളപ്പാടില്

പരിക്രിയകള്ക്ക് ചുടുചോര ചോദിക്കും

തിരുവാളിന്മൂര്ച്ചയിലൊതുങ്ങിയവന്‍.

സഖേ.., മിഴിയിണയടയ്ക്കുക, മനക്കണ്ണില്

തിരക്കില്മറന്ന് വെച്ചൊരാ പ്രണയവും

ചിരികളും ഓര്ത്തോര്ത്തെടുക്കുക, ഇമ-

തുറക്കാതങ്ങിനിരിക്കുക, നിണമെഴുതിയ

വികൃതമാം ചുവരെഴുത്തുകളിന്ന് ഞാന്‍.മകനേ..വിതുമ്പാതിരിക്കുക, പതുക്കെയെന്

വിരല്തുമ്പില്പിടിക്കുക,യറ്റു പോയതിന്

ബാക്കിയില്ജീവന്റെ ചെറുകണികയുണ്ടെ-

ങ്കിലുണര്ന്ന് നടക്കാം നിനക്കൊപ്പമൊന്ന് കൂടി.ഭയമില്ലിനി നിരാശയും; ശവം തീനികളാം

ഭരണ-മാധ്യമാരണ്യകങ്ങളിലുഗ്ര മൂര്ത്തിയാം

യൂദാസിന് കുരുതിയായാലു,മാകാതിരിക്കുക

മറ്റൊരു യൂദാസ്, കുരിശേറുക കൃസ്തുവായ്.സമരഭൂവിലുയിരറ്റവരുണരട്ടെ, തീതെയ്യങ്ങളായ്

പടര്ന്നാടട്ടെ, കപട തീപന്തങ്ങള്വിഴുങ്ങട്ടെ

കിനാവിലെ വിപ്ലവമെത്രയോ അകലെയെങ്കിലു-

മകലമേയില്ല ഗാന്ധിയില്നിന്ന് ഗോഡ്സെയിലേക്ക്,
സഖാവില്നിന്ന് ഒറ്റുകാരനാം യൂദാസിലേക്ക്

Monday, March 19, 2012

ബാക്കിയാകുന്നത്

റയാന് മറന്നതേറെയുണ്ട്
ഓര്ത്തെടുക്കാനാവാത്ത,തതിലേറെയുണ്ട്.
ഓര്മ്മയിലുള്ളവ കാര്ന്നെടുക്കുന്നത്
ഒരിക്കലുമൊരിക്കലും മറക്കാനരുതാത്തതും.

അളന്നളന്ന് ചുരുങ്ങിപ്പോയ
ആറടി മണ്ണിനും കരം..!!
ജീവിതം പണയപ്പെട്ടതിന് കടം
കനം വെപ്പിച്ച ജഡമെടുക്കാന്
മുനിസിപ്പാലിറ്റിക്കും കൈക്കൂലി...!!

അപകടപ്പെട്ടിരുന്നെങ്കിലൊരു-
പിരിവിന് തരമെന്ന സാമൂഹ്യപാഠം.
നെഞ്ചത്തടിക്കാതെ കാറുന്നവള്..
നിരാശപ്പെടുന്നതെടുക്കാതെ പോയൊരു
“ജീവന് സുരക്ഷയുടെ” മൂല്യമോര്ത്ത്.

ലോകമിങ്ങനെയോ.. ലോകരിങ്ങനേയോ..?
മരിച്ചാലൊരു തവണ പിന്നെയും ജനിക്കണ-
മെങ്കിലേ ജീവിതം ജീവിക്കാനാകൂ.
നായായും എലിയായും കിളിയായുമല്ല;
നെറികേടിന് നിസ്തുലരൂപമാം മനുഷ്യനായി.

Friday, January 13, 2012

നഗ്നര്‍ക്കിടയിലെ വസ്ത്രധാരികള്‍.. ( കവിത )

തനിയെ തനിയെ തനിച്ചിരിക്കുമ്പോഴും
ഏകനല്ലെന്നയറിവാണെന്റെ ദുഃഖം.
മരിച്ച് മരവിച്ച പുഴക്കരയില്
തര്പ്പണമന്യമായനാഥമായ
പിതൃക്കളുടെ പ്രേതങ്ങളലയുന്നു.
പുലയാട്ട് മറന്നില്ലവരിപ്പോഴും; ചിലര്
പൊട്ടിക്കരയുന്നുമുണ്ട് കാതില്..!!
തനുവാകെയിരുള് മൂടി തനിച്ചിരിക്കുമ്പോഴും
മുന്നിലൊരു മിന്നാമിനുങ്ങിന് വെല്ലുവിളി..!
മോക്ഷം കിട്ടാത്തവരുടെ ബലിച്ചോറിനു മുന്നില്
പുലഭ്യം പുലമ്പുന്നുണ്ട് ബലിക്കാക്കകള്..!!

അറേബ്യയിലെ ചായക്കൂട്ടുകള് പോലെ
കടം തിന്ന ചിന്തകളുടെ തൂങ്ങുന്ന പ്രേതങ്ങള്!!
കാമാന്ധരുടെ കഴുകന് കണ്ണുകള് കാണാതെ
ഉറ്റവര്ക്കരികില് അലമുറയിടുന്ന പെണ്ണുങ്ങള്.

കരള് മാന്തിപ്പറിക്കും കാഴ്ചകള് മടുത്തു.
മുമ്പെങ്ങോ ചതുപ്പില് താഴ്ന്ന് ചത്ത
പകുതി ചീഞ്ഞൊരൊട്ടകത്തിന് നാറ്റം.
മുറിക്കുള്ളില് മാധ്യമപ്പെട്ടിയില് മലം-
തിരയുന്ന വെളുത്ത തെരുവ്പന്നികള്..!
വിഴുപ്പ് ചുമന്ന് ചിരിച്ച് നീങ്ങുന്ന
നടു വളഞ്ഞ ബുദ്ധിയുള്ള കഴുതകള്..!
ദൃശ്യത്തില്, ഉടുത്തിട്ടും നാണം മറയാത്ത
ചുളുക്കുകളില്ലാത്ത ശുഭ്ര വസ്ത്രങ്ങള്..!
തിന്നത് ഛര്ദ്ധിച്ചും ഛര്ദ്ധിച്ചത് തിന്നും
അനുസ്യൂതമോക്കാനിക്കും വിടുവായകള്..!
വിധേയത്വത്താല് നടുവളഞ്ഞ സമൂഹം..!
അഥിതികളകത്തമ്മ വാഴും പള്ളിയറകള്..!
നഗ്നപ്രജകള്ക്കിടയില് വസ്ത്രമണിഞ്ഞവരെ
തൂക്കിലേറ്റുന്ന ജനാധിപത്യം..! കുരിശുകള്
വിറ്റ് കോടികള് കൊയ്യുന്ന പാപികള്..!!

മാഞ്ഞ് പോകുന്നില്ലൊരു കാഴ്ച പോലും
തേഞ്ഞ് പോകുന്നില്ലൊരു വാക്ക് പോലും
കൂടിളകിയ കടന്നലുകളീ ചിന്തകളെപ്പോഴും
തനിയെ തനിയെ തനിച്ചിരിക്കുമ്പോഴും
ഏകനല്ലെന്ന അറിവാണെന്റെ ദുഃഖം..!