ലോകം
വളരെ ചെറുതാണ്.
ഞാനാണ് വലുത്.
വലുതുകള്‍ ചേര്‍ന്ന് ചേര്‍ന്ന്
ഭൂമി, എന്തിന്
പ്രപഞ്ചം തന്നെ
കവിഞ്ഞു പോയി.
ഏദനില്‍
ബലാത്സംഗം ചെയ്യപ്പെട്ട പുരുഷന്‍
അവസ്ഥാന്തരങ്ങളോട്
സന്ധി ചെയ്ത് മരിയ്ക്കുന്നു.
സാത്താനോട്
സന്ധി ചെയ്ത് സ്ത്രീ
കൈകള്‍ കഴുകി
വിശുദ്ധയാകുന്നു.
രാജ്യങ്ങള്‍ കണ്ടെത്തിയ
യാത്രകള്‍ക്കൊടുവില്‍
സഞ്ചാരികള്‍ കാണാതെ പോയത്
അവനിലേക്ക് ചുരുങ്ങിയ
ആറടി മണ്ണ്!!!
ഞാനവസാനിക്കുന്നിടത്ത്
ലോകമവസാനിക്കുന്നു.
ബാക്കിയായവരുടെ ലോകത്ത്
ദുര്‍ഗന്ധജന്യമാം വെറും
ശവമവശേഷിയ്ക്കുന്നു...!!!
നിരപരാധികളുടെ
നിവേദനങ്ങളില്‍
നിയമം പടച്ചവനെ
പാടച്ചവന്‍ കഴുവേറ്റി!
സൃഷ്ടിയില്ലാത്തവന്റെ
സംഹാരനിയമങ്ങള്‍
സ്രഷ്ടാവിനേയും
തുറുങ്കിലടച്ചു..!!
അന്വേഷണം വഴിമുട്ടുന്നിടത്ത്
സത്യത്തിന്റെ ഹത്യ..!!!
ഞാനെന്നെങ്കിലും
സത്യമന്വേഷിച്ചാല്‍
വലുതാകുമീ ഭൂമിയും
പ്രപഞ്ചം തന്നെയും....!!!!
""ഞാനവസാനിക്കുന്നിടത്ത്
ReplyDeleteലോകമവസാനിക്കുന്നു.
ബാക്കിയായവരുടെ ലോകത്ത്
ദുര്‍ഗന്ധജന്യമാം വെറും
ശവമവശേഷിയ്ക്കുന്നു...!!!"""
ഒറ്റക്കുനിൽക്കാൻ പോന്ന ഒരു കൊച്ചു കവിതയാണ് ഈ നാലു വരികൾ.. ഇഷ്ടപ്പെട്ടു.
(യൂത്ത് ഇന്ത്യയുടെ സുവനീറിൽ എഴുതിയ സൃ)ഷ്ടി കണ്ണിൽ പെട്ടിരുന്നു. വായിച്ചില്ല. വായിക്കണം.. ആശം സകളോടെ,, പള്ളിക്കുളം.)
കൊള്ളാം തുടരുക
ReplyDeletewww.sudheerkmuhammed.blogspot.com
വളരെയധികം അര്ത്ഥ തലങ്ങള് ഉള്ളൊരു കവിത...
ReplyDeleteവളരെയധികം അര്ത്ഥ തലങ്ങള് ഉള്ളൊരു കവിത...
ReplyDeleteവളരെയധികം അര്ത്ഥ തലങ്ങള് ഉള്ളൊരു കവിത..
ReplyDeleteകൊള്ളാം
ReplyDelete