Sunday, July 24, 2011

ബ്ലോഗിടം...!! ( കവിത )

മറന്ന് വെച്ചത്

മാന്തിയെടുക്കാനാണ്

കുഴിയെടുത്തത്.

കുഴി പൂര്‍ണ്ണമായപ്പോള്‍

കുഴിച്ചവനും മറവിയിലേക്ക്.



ഇതാണെന്‍റെ ഖബറിടം.

എന്നെ ഓര്‍ക്കാന്‍ നിങ്ങള്‍

വരേണ്ടതുമിവിടം.

മരണക്കുറിപ്പില്‍

എഴുതി വെയ്ക്കും ഞാന്‍,

നിന്‍റെ കണ്ണുകളിലെ,യൊരിറ്റ്

കണ്ണീരിനവകാശം.

3 comments:

  1. വന്നു വായിച്ചു പോയി.
    എന്ത് കുറിക്കും ഞാനിവിടെ..
    അറിയില്ല.

    ReplyDelete
  2. വരുന്നതിലാണ് സന്തോഷം.
    കുറിക്കാനുള്ളത് മനസ്സില്‍ കുറിച്ച് കഴിഞ്ഞില്ലേ..

    ReplyDelete
  3. നന്നായിട്ടുണ്ട് ഇഷ്ടായി .എല്ലാ ഭാവുകങ്ങളും .

    ReplyDelete