Wednesday, October 12, 2011

ഒരുവള്‍ ( കവിത )





രിലയാല്‍

കാറ്റ് തടുത്ത്

ചരിത്രഭൂമികയില്‍

ഒറ്റമരമായ് വെയില്‍

തിന്നുന്നവള്‍…!



ദലങ്ങള്‍ പൊഴിഞ്ഞ്

പക്ഷങ്ങള്‍ കരിഞ്ഞ്

സൂര്യമുഖാമുഖം

സമരം ചെയ്യുന്നവള്‍..!!



വിയര്‍പ്പും ചോരയും

മഷിയായൊഴുക്കി

ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക്

ഉപന്യാസമാകുന്നവള്‍..!



നിന്‍റെ വ്രണങ്ങള്‍

ആധുനിക കലയാണ്,

നിന്‍റെ നോവുകള്‍

ഭാവനയ്ക്ക് വളമാണ്.

മൂക്കിലൂടൊഴുക്കും

നീരാഹാരക്കാഴ്ചയില്‍

മൂക്കത്ത് വിരല്‍ വെയ്ക്കും

ഞങ്ങളുടെ ക്രിയാത്മകത.

ചരിത്രങ്ങളെഴുതാന്‍ നിങ്ങളും

ചരിത്രം നോക്കി ഞങ്ങളും.

പഠനാലയത്തിന്‍ മുറികളില്‍

ഫോസിലുകള്‍ക്കൊപ്പം

നശ്വരസ്മൃതികളില്‍

ഇടക്കോര്‍ത്തെങ്കിലത്

മഹാപുണ്യം…!!

മരണാനന്തര ഗവേഷണങ്ങളാല്‍

പുനഃപരിശോധനകളില്ലെങ്കില്‍

വരും തലമുറയുടെ ഔദാര്യം.



കവികള്‍ക്ക് പടവാളെടുക്കാം

അരിഞ്ഞിടാമക്ഷരങ്ങളെ

കവിതയായി.

8 comments:

  1. നിന്‍റെ വ്രണങ്ങള്‍

    ആധുനിക കലയാണ്,

    നിന്‍റെ നോവുകള്‍

    ഭാവനയ്ക്ക് വളമാണ്.

    ReplyDelete
  2. ഇറോം , പൊറുക്കുക ഞങ്ങളുടെ ക്രൂരതയെ...!

    ReplyDelete
  3. കവികള്‍ക്ക് പടവാളെടുക്കാം

    അരിഞ്ഞിടാമക്ഷരങ്ങളെ

    കവിതയായി.

    ReplyDelete
  4. കഥയെന്നു കേട്ട് വന്നപ്പോള്‍ കവിത ,കഥയെക്കാളും ശക്തമായ കവിത ,തുടക്കവും ഒടുക്കവും കിടയറ്റ കവികളെ വെല്ലുന്നതെങ്കിലും ,ഇടയ്ക്കു മുദ്രാവാക്യ സ്വഭാവത്തിലേക്കു വഴുതുന്നു വരികള്‍ ,ആശംസകള്‍ ,

    ReplyDelete
  5. കുഞ്ഞൂസ് പറഞ്ഞ അത് തന്നെയാ എനിക്കും പറയാനുള്ളത് നല്ലകവിത

    ReplyDelete
  6. Thanks to all.

    Zainudheen Quraishy

    ReplyDelete
  7. ദലങ്ങള്‍ പൊഴിഞ്ഞ്

    പക്ഷങ്ങള്‍ കരിഞ്ഞ്

    സൂര്യമുഖാമുഖം

    സമരം ചെയ്യുന്നവള്‍..!!

    ഇറോം ... സഹന സമരത്തിന്റെ ഉദാത്ത പ്രതീകം

    ആശംസകള്‍ സുഹൃത്തേ ....

    ReplyDelete