Thursday, December 27, 2012

വീട് വിട്ടവ ന്‍റെ പ്രണയം.......








ഭൂമിക്ക് മുകളില്‍
വളര്‍ന്ന്‍ പന്തലിച്ച മരവും
വേരുകള്‍ ഗര്‍ഭത്തിലൊതുക്കിയ
ഭൂമിയും പ്രണയത്തിലാണ്.
ആഴങ്ങളിലേക്ക്
ആഴ്ന്നാന്നിറങ്ങുന്ന വേരുകളെ
നീരെല്ലാം ചേര്‍ത്ത് ഒട്ടിയൊട്ടി
പുണരുമ്പോള്‍ നിര്‍വൃതിയുടെ
മൂര്‍ച്ഛയിലാണ് മണ്ണും മരവും.
സാമീപ്യവും നൈരന്തര്യവും
പ്രണയത്തിന് ചില്ലകളും
ചില്ലകളില്‍ ഇലകളും
ഇലകളില്‍ നീരും നിറയ്ക്കുന്നു.
പരുപരുത്തത് ആര്‍ദ്രമാകുന്നതും
പ്രണയം പ്രണയാര്‍ദ്രമാകുന്നതും
അങ്ങനെയത്രെ.
നീരും ത്രാണിയുമില്ലാതാകുമ്പോള്‍
പ്രണയം അകന്നകന്ന്‍-മരം
ഭൂമിക്കൊരു തണല്‍ മാത്രം.
വേരുകളിലെ ഒടുക്കത്തെ അള്ളല്‍
തണല്‍ കാക്കുവാനോ
അതോ പ്രണയമോ..?


2 comments:

  1. അകാലത്തില്‍ മധ്യവയസ്കരായവരോട് ചിലപ്പോള്‍ ചോദിച്ചിട്ടുണ്ട്.." എന്താ.. മതിയാക്കി പോകാത്തത് എന്ന്‍.........
    അപ്പോഴൊക്കെ അവര്‍ ചിരിച്ചിട്ടുണ്ട്.
    ആ ചിരിയുടെ പൊരുള്‍ ഇങ്ങനെയാവാം.

    ReplyDelete