കല്ലെങ്കിലും, ചെന്നൊന്നു നുകരാന്‍
കൊതിക്കുമാ മുലയഴക് കണ്ടാല്‍.
കാറ്റ് കൊണ്ട് മതിയായെങ്കില്‍ സഖീ
കടം തരുമോ ഒരു രാത്രിയെനിക്കായ്.
കത്തിയെത്ര ദിനരാത്രങ്ങള്‍ കൊത്തി-
ക്കൊത്തിയഴക് വരുത്തുവാനീയുടല്‍...
.കിനാക്കളില്‍, സങ്കല്പ്പങ്ങളില് വന്യ-
കാമതൃഷ്ണകളില്‍ ഉയിരിട്ടതെല്ലാം
കരാഗ്രങ്ങളിലാവാഹിച്ചു കല്ലിനെ
കരള്‍ മാന്തിപ്പറിക്കുമഴകാക്കി.
സൃഷ്ടിക്കൊടുവില്‍ തട്ടിപ്പറിച്ച പോല്‍
പടി കടത്തിയാരോ പൊതുമുതലാക്കി.
തീക്ഷ്ണമാം വെയിലില്‍ വെന്ത് വെന്ത്
കാമക്കണ്ണുകള്‍ കുടിച്ചതിന്
ശേഷിപ്പുമായ്
ജീവനേകുവാന്‍ നിര്‍ജ്ജീവമീ ശില്പവും
അരികില്‍ അച്ഛനോ..ദൈവമോയെന്നറി-
യാതുള്ളില്‍ മരിച്ച കമിതാവിനെയടക്കി
പെരുക്കും കമിതാക്കളെ ശപിച്ചും
പെരുകും ഇരകളെയോര്‍ത്ത് നൊന്തും
ചത്ത സംസ്കാരത്തിന് കുഴിമാടത്തില്‍
ശിലാപുഷ്പമൊന്ന്‍ വെയ്ക്കട്ടെയീ ശില്പി.
അരികില്‍ അച്ഛനോ..ദൈവമോയെന്നറി-
ReplyDeleteയാതുള്ളില്‍ മരിച്ച കമിതാവിനെയടക്കി
പെരുക്കും കമിതാക്കളെ ശപിച്ചും
പെരുകും ഇരകളെയോര്‍ത്ത് നൊന്തും
ചത്ത സംസ്കാരത്തിന് കുഴിമാടത്തില്‍
ശിലാപുഷ്പമൊന്ന്‍ വെയ്ക്കട്ടെയീ ശില്പി............................:(
ശക്തം..മനോഹരം..
ReplyDeleteനന്ദിയുണ്ട് ശ്രീ മുഹമ്മദ്, അഷ്റഫ്...
ReplyDeleteസ്നേഹത്തോടെ
ഖുറൈഷി
good. really good.
ReplyDeleteGood. Really good.
ReplyDeletegood. really good.
ReplyDeleteThanks dear vinod.
ReplyDeleteലോകത്തിലെ ഏറ്റവും മികച്ച ശിൽപ്പമെന്ന് പേരുകേട്ടതാണെങ്കിൽ പോലും അതിനുള്ള പോരായ്മ അതിന്റെ ശിൽപ്പിക്കു മാത്രമേ അറിയൂ.
ReplyDeleteശക്തമായ ഭാഷ. ആശംസകൾ
കുറേ നാളായി ഈ വഴിക്കൊക്കെ ഒന്ന് ഇറങ്ങണമെന്നു കരുതിയിട്ട്.. ഇപ്പോൾ വന്നതുകൊണ്ട് നല്ലൊരു കവിത വായിക്കാനായി. (ഒരു സംശയം, TAKREER ഇൽ ആണോ ജോലി ചെയ്യുന്നത്. ഇന്ന് ഇതേ പേരുള്ള ഒരാളുമായി സംസാരിച്ചിരുന്നു.)
ReplyDeleteകുറേക്കാലമായി ഇങ്ങോട്ടൊക്കെ ഒന്ന് ഇറങ്ങണമെന്ന് കരുതുന്നു. ഇപ്പോൾ വന്നതുകൊണ്ട് നല്ലൊരു കവിത വായിക്കാനായി. (ഒരു സംശയം TAKREER- ഇൽ ആണോ ജോലി ചെയ്യുന്നത്? ഇന്ന് ഇതേ പേരുള്ള ഒരാളുമായി സംസാരിച്ചിരുന്നു.)
ReplyDeleteനന്ദി.
ReplyDeleteഞാന്‍ യു.എ.ഇ.ഡിഫെന്‍സില്‍ ആണ്.
ഗംഭീരം
ReplyDelete