Friday, August 28, 2009

രക്തപതാക ( കവിത )


നേരിന്റെ വെള്ളയില്‍
നിണം ചാര്‍ത്തിയ ചോപ്പ്‌
ശസ്ത്രമോയിത് കൊയ്ത്തിന്റെ
വിതയുടെതല്ല;
കൊന്നു തള്ളുന്ന
നരജന്മ ഗണമൊത്ത്
മുകളിലൊരു ധവള
നക്ഷത്ര മുദ്രയും.

എലി ജന്മമായ്‌
ഇല്ലങ്ങളില്‍ വെന്ത
കേവല ജന്മിത്വ-
ശീര്‍ഷക പ്രാക്കുകള്‍!


തുറന്ന കണ്ണുകളില്‍
സ്ഥിതി സമത്വത്തിന്‍
സ്വപ്‌നങ്ങള്‍ തിളങ്ങുന്ന
ഉറുമ്പരിച്ചകലുന്ന
രക്തസാക്ഷി ജഡങ്ങള്‍!

സ്മൃതി മണ്ഡപങ്ങളില്‍
സ്വപ്ന സമാധിയായ്
പൂവിടും മുന്‍പേ
കൂമ്പറ്റ ജന്മങ്ങള്‍...!

രുധിരക്കറയിലൊളി വിതറും
ശുഭ്രനക്ഷത്രപ്പൊലിമയിലിന്നും
ജ്വലിക്കുന്നതൊരുപാട്
കിനാവുകള്‍ കണ്ടു കണ്ട്
മിഴിയടഞ്ഞ നിസ്വരാം
സഖാക്കളുടെയകക്കണ്ണിന്‍
കതിരുള്ള കാഴ്ചകള്‍.

ഒരു കരള്‍തുണ്ട് തെറിച്ചാ-
ധവള സുഷിരവുമടയും മുന്‍പേ
പിടയുന്ന ജീവനുകള്‍
കരു തീര്‍ത്ത,തില്‍
ഉപഭോഗ സംസ്കാരമിഴ ചേര്‍ത്ത
തീരാ കളങ്കങ്ങള്‍ മായ്ക്കുകി,ല്ലെങ്കില്‍
മക്കളാല്‍
പടു മരണമിരന്നു വാങ്ങി
ഒടുങ്ങാനാവും വിധി.

4 comments:

  1. 'ചുവപ്പ്'ഇന്നൊരു ചേരി തിരിവല്ലേ?

    ReplyDelete
  2. ഗുലഫില്‍ നിന്ന് ഒരു സുഹ്ര്‍ത്തു വിളിക്കുന്നു
    വിപ്ലവം ജെയിക്കട്ടെ
    ഓണാശംസകള്‍

    ReplyDelete
  3. namukkini oru viplavam veno ingane ??

    ReplyDelete
  4. ചിലപ്പോള്‍ എന്നല്ല തീര്‍ച്ചയായും ഒരു ശാന്തിവിപ്ലവം അത്യാവശ്യമായി വരും.
    സന്മനസ്സുള്ള ആളുകളുടെ ഒരു ശുദ്ദീകരണ വിപ്ലവം.
    എല്ലാം ഒന്നു അടിച്ചു തെളിച്ച് പുതിയ ഒരു സംശുദ്ദിയിലേക്ക്..
    പാവപ്പെട്ടവനും സ്റ്റീഫനും എല്ലാം ഓണാശംസകള്‍.

    ReplyDelete