മൂഢനെന്നല്ലാതെന്തു വിളിയ്ക്കാന്‍!
രൂഢമൂലമൊരു പഴങ്കഥത്താളില്‍
നന്മകള്‍ക്കൊരു ദിനം
നിപുണരാം നമ്മളും കുറിച്ചിട്ടു!
ആണ്ടിലൊരിക്കല്‍
ആഘോഷമോടെയോര്‍ത്തു,
ആര്‍ത്തുവിളിച്ചാര്‍പ്പുകളാലൊരു
ചതിയുടെ മൂര്‍ത്തമാം
വാര്‍ഷികപ്പെരുമകള്‍!!
പാടിപ്പുകഴ്ത്തുവാനുണ്ണുവാന്‍
ഊട്ടുവാന്‍, ആണ്ടിലൊരു
ദിനമോ വാരമോ; വയ്യ
ഇതിലേറെ നന്മകള്‍ക്കായ്
നെഞ്ചില്‍ കരുതുവാന്‍!
അഖിലലോകങ്ങളില്‍
കേരളമത്രേ സ്ഥിതി-
സമത്വത്തിന്‍ മാത്ര് രാജ്യം.!
സ്റ്റാലിനോ മാര്‍ ക്സോ
ലെനിനുമല്ല; സാക്ഷാല്‍
മാവേലിയാണാദ്യ സോഷ്യലിസ്റ്റ്!!
വര്‍ണ്ണവെറിയരീ
മണ്ണില്‍ കുഴിച്ചിട്ട
രക്തസാക്ഷിയും പാവം
മാവേലിത്തമ്പുരാന്‍!!
അരുമയാം നൃപനെച്ചവിട്ടി
പാതാളമെത്തിച്ച ദേവഗണം.!
ശത്രുവല്ല,വരോ മിത്രങ്ങളായ്
നമുക്കാരാധ്യരായിന്നും
ജന്മാന്തരങ്ങളില്‍!!
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനമിതില്‍
കള്ളിനെ കരുതലാല്‍ മാറ്റി; സത്യം
കള്ളില്ലാതെന്തോണം പ്രഭോ..?!
നന്മയെ കൊട്ടിഘോഷിക്കുന്നൊരോണം
തിന്മയെ പടിയിറക്കുന്നൊരോണം
മാവേലിയെ പാടിപ്പുകഴ്ത്തുമോണം
മാനുജരെല്ലാമൊന്നാകുമോണം
വാക്കി,ലാഘോഷങ്ങളില്‍ മാത്രമോണം
കോരനു കുമ്പിളില്‍ ഇന്നുമോണം!
ത്യാഗിയാമെന്നെ കോമാളിയാക്കി
മാധ്യമം ലാഭമായ് കൊയ്യുമോണം!
ഒരു മഹാമൗഢ്യത്തിന്‍
ഓര്‍മ്മപ്പെടുത്തലായ്
പാതാളത്തിലിന്നുമെന്റെ ഓണം!!!
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും
ReplyDeleteസമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും
ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള
അതിരുകള്‍ ഇല്ലാത്ത നല്ല നാളെയുടെ മഹാസങ്കല്‍പ്പം,
ഓണം.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍... :)
'ഒരു മഹാമൗഢ്യത്തിന്‍
ReplyDeleteഓര്‍മ്മപ്പെടുത്തലായ്
പാതാളത്തിലിന്നുമെന്റെ ഓണം!!!'
ഈ ചിന്തകള്‍ക്കൊരു സുഖമുണ്ട്. സത്യം കേള്‍ക്കുമ്പോള്‍ തോന്നുന്ന സുഖം.