ചിത്രം : ഗൂഗിള്‍ ഇമേജ്
ശൂന്യതയിലേക്കുള്ള
യാത്രയോ പ്രണയം..?
വിശ്വൈക കവികള്‍
പാടിപ്പുകഴ്ത്തിയ
ജീവന തുടിപ്പുകള്‍
ഈ പ്രണയമോ..?
ശൂന്യതയിലുമൊരു
സത്യമന്വേഷിക്കുന്ന
നേരായ നേരല്ലേ പ്രണയം..?
ഒന്നൊന്നിലെത്തുമ്പോള്‍
സ്വയമന്യരായ് തീരുന്ന
ഉന്മൂലനങ്ങളത്രെ പ്രണയം!
രണ്ടു വൈരുദ്ധ്യങ്ങളെ
ഒന്നാക്കി മാറ്റുന്ന
ചൈതന്യമല്ലേ പ്രണയം..?
പ്രണയം കരിമ്പാണു.
വളരും തോറും നീരു നിറയുന്ന,
മൂക്കും തോറും മധുരമേറുന്ന,
തൊലിയുരിച്ച് നഗ്നമാക്കി
ചവച്ചരച്ച് നീരു കുടിച്ച്
ചണ്ടിയാക്കി തുപ്പുന്ന പ്രണയം..!!!
നാക്കിലൊരു മധുരത്തിന്‍
നനവുള്ള സ്മൃതിയുമായ്
ദ്രവിച്ചു തീരുന്ന ചണ്ടികള്‍
പ്രണയം....!!!
ആധുനിക പ്രണയ ചിത്രങ്ങള്‍ നന്നായിരിക്കുന്നു.
ReplyDeleteഖുറൈഷി നീണാള്‍ വാഴട്ടെ...ഹ ഹ ഹ..
ദയാനന്ദ്
നല്ല വീക്ഷണം.
ReplyDeleteഇഷ്ടമായി.
മധുരം കഴിഞ്ഞാല്‍ ചണ്ടി തന്നെ...!!!
Jasmin muthu
:)
ReplyDeleteThanks Dear Friends.
ReplyDeleteനല്ല കവിത.
ReplyDeleteസൈനൂ... കവിത വളരെ നന്നായിരിക്കുന്നു.
ReplyDelete