പൊട്ടാക്കലങ്ങള്‍ക്കിടയില്‍
പൊട്ടിയ കലമായ്
നെറുകയിലെ സിന്ദൂരം
നാഭിയില്‍ പടര്‍ന്ന്
ചാക്രികക്ഷമത നിലച്ച
കുശമണ്ണുണങ്ങിയ
ചക്രത്തിന്‍ മുന്നില്‍
കല്ലുകളില്ലാ അടുപ്പില്‍
പച്ചവിറക് കത്തിയ്ക്കുന്നു
വിശപ്പിന്റെ തീയുമായ്
കുശവത്തി.
അമ്മയുടെ കരള് മാന്തിക്കുഴച്ച്
കരവിരുതാല്‍ കമ്രരൂപം പടച്ച്
പാല്‍ശുദ്ധിയുള്ള മിഴാവുകളില്‍
പതിര് തിളപ്പിയ്ക്കുന്നു
പാവം കുശവത്തി.
മണ്ണുണ്ട് മനമുണ്ട്
മണ്‍ചെരാതിലിത്തിരിയെണ്ണയില്ല
തൊട്ട് മുടിയില്‍ തേക്കാന്‍.
കയ്യുണ്ട് കലയുണ്ട്
കണ്ണില്ല മണ്‍ രൂപങ്ങള്‍ക്കപ്പുറം
തുരുമ്പെടുക്കും
പുരാവസ്തുക്കള്‍ കാണാന്‍.
കലത്തിനില്ല വില
കലച്ചുമടേന്തിയ മുലകള്‍ക്ക്
വില നല്‍കാമരയ്ക്കോ..
അതിലിരട്ടി വില..!
മണ്ണിന്റെ മണമുണ്ട്
നിറവുമുണ്ടീ കലങ്ങള്‍ക്ക്
ഒരിക്കലല്ലെങ്കിലൊന്നു കൂടി -
യല്ലാതാര്‍ക്കു വേണമിന്നീ-
യടിയിലൊട്ടാത്ത
പാത്രങ്ങളുള്ളപ്പോള്‍!!
നന്നായിരിക്കുന്നു ഒരുപാട് നൊമ്പരങ്ങൾ ചേർത്തു വച്ചൊരു പൊട്ടക്കലം
ReplyDeleteനന്നായിരിക്കുന്നു ഒരു പാട് നൊമ്പരങ്ങൾ ബാകിയാവുമ്പൊഴും
ReplyDeleteപൊട്ടക്കലങ്ങൾ ക്കിടയിൽ തളരാതെ കുശവത്തി
Thanks Dear Naadakakkaaran.
ReplyDeleteജോനവന്റെ പൊട്ടക്കലങ്ങളേക്കാൾ നല്ല പൊട്ടാ കലൺഗൾ തന്നെയാണ് തങ്കളുറ്റെ വരികളും കേട്ടൊ ഭായ്.
ReplyDeletewhen i read this also remember Mr.Naven george(Late GEONAVAN)Pottakalam good Keep it up
ReplyDeleteRaiju
Thanks Mr.Raiju, murali mukundan, Sona ji.....
ReplyDelete