Sunday, December 20, 2009

പ്രണയം മറന്നവരോട്....( കവിത )

പറയാന്‍ മറന്ന വാക്കുകളും
കേള്‍ക്കാന്‍ കൊതിച്ച വാക്കുകളും
മഴച്ചാറലായിറ്റുമ്പോള്‍
തകരകള്‍ പോലെ
ആഴങ്ങളില്‍ നിന്ന്
പ്രണയം മുളയ്ക്കുന്നു.

പ്രണയത്തിന്റെ വഴികളില്‍
പറഞ്ഞ വാക്കുകളത്രയും
കരിയിലകളായ് പറക്കുമ്പോള്‍
പ്രണയം മരിക്കുന്നു.

വെള്ള പുതച്ച
പ്രണയജഢങ്ങളെ
വെണ്ണക്കല്ലിനുള്ളില്‍
സ്മരണഹേതുവാക്കി
പണ്ട് പ്രണയിനികള്‍!!

പെറുക്കിയെടുത്ത
പ്രണയത്തുണ്ടുകള്‍
പായില്‍ പൊതിഞ്ഞ്
പ്രണയത്തെ തുന്നിക്കെട്ടുന്നു
പ്രണയപാളങ്ങളില്‍!

ഒരു ബര്‍ഗറിന്‍ രുചിയ്ക്കൊപ്പം
അലിഞ്ഞു തീര്‍ന്നൊരു
മധുരത്തിനൊപ്പം, വിരല്‍തുമ്പ്-
വരയ്ക്കും വന്യമാം
വാക്കുകള്‍ക്കൊപ്പം
'ഹായില്‍' തുടങ്ങി 'ബൈയില്‍'
ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകള്‍!!

കാഴ്ച മങ്ങിയ കണ്ണടച്ച്
ഉള്‍ക്കണ്ണാലമ്മയെ കണ്ട്
കണ്ണീര് പെയ്യുമച്ഛന്റെ മിഴികളില്‍
അമൂല്യമാം രത്നങ്ങളായി
അനശ്വരമാം പ്രണയം...
അറുപതിലുമാളുന്ന
കാട്ടുതീയായ് പടരുന്ന
പ്രണയം...!!!

5 comments:

  1. എക്സ്ട്രാ ഓർഡിനറി പ്രണയങ്ങൾ!!

    മറ്റൊന്ന്: ഇപ്പോൽ കവിതകളിൽ പ്രണയമെന്ന വാക്കു കാണുമ്പോ എന്തോ അലർജി തോന്നുന്നു. രോഗമാകാം. അല്ലെങ്കിൽ എല്ലാ കവികളും പ്രണയം പ്രണയമെന്ന് എപ്പോഴും പുലമ്പുന്നതുകൊണ്ടാവാം.. ഇതൊന്നുമല്ലാതെയുമാവാം.. :)

    ReplyDelete
  2. പള്ളിക്കുളം പറഞ്ഞത് ഏറെക്കുറെ ശരിയാണ്. അതു പറയാനാണ് ഞാന്‍ ഇത്രയും പറഞ്ഞത്...ഹ ഹ ഹ

    ReplyDelete
  3. ഇന്നത്തെ പ്രണയം എല്ലാം "'ഹായില്‍' തുടങ്ങി 'ബൈയില്‍' ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകള്‍" തന്നെയാണ്. കവിത ഇഷ്ടപ്പെട്ടു... കവിയേയും....

    ReplyDelete
  4. ഇന്നത്തെ പ്രണയം എല്ലാം " 'ഹായില്‍' തുടങ്ങി 'ബൈയില്‍' ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകള്‍ " തന്നെയാണ്. കവിത ഇഷ്ടപ്പെട്ടു... കവിയേയും....

    ReplyDelete
  5. 'ഹായില്‍' തുടങ്ങി 'ബൈയില്‍'
    ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകള്‍!!

    ReplyDelete