Sunday, December 27, 2009
രാവണപുരാണം - ശരിയും തെറ്റും ( കവിത )
രാവണ്‍!
കാലചക്രത്തോടൊപ്പം കറങ്ങുന്ന
കാലാനുസാരിയാം പൗരുഷത്തിന്‍
കറയറ്റ ലക്ഷണം നീ...!!
രാമവദനങ്ങള്‍ക്കുള്ളിലും
മറഞ്ഞിരിയ്ക്കും ധാര്‍ഷ്ട്യം
തലമുറകള്‍ നിന്നിലൊതുങ്ങുന്നതിന്‍
വ്യക്തദൃഷ്ടാന്തങ്ങള്‍..!!
നിന്റെ വഴികളിലെ സുവ്യക്തതകള്‍,
ലക്ഷ്യത്തിലേക്കുള്ള പടയൊരുക്കങ്ങള്‍,
അചഞ്ചലമാം കര്‍മ്മശാസ്ത്രത്തിന്‍
അതുല്യമാം അനുധാവനം..!!
മനം കവര്‍ന്നൊരാര്യപുത്രിയെ
ആരണ്യകമദ്ധ്യേ കണ്ടു മോഹിച്ച്
ലങ്കാപുരിക്കൊപ്പം ചുട്ടെടുത്തൊരു
വംശത്തിന്‍ ശാപഗ്രസ്തന്‍ നീ..!!
അഴകിന്‍ നിറകുടമരികത്ത് വെച്ച്
അനുവാദത്തിനായ് കാത്ത
രാക്ഷസപ്പെരുമ!!!!
വീണ്ടെടുപ്പിനായ് വീര്യം
വാനരപ്പടക്കടിയറവു വെച്ച
ധീരതയുടെ പേരോ ഭവാന്‍..?!!
അസുരമതത്തിന്നാര്‍ജ്ജവം
സ്വയം ശിരസ്സേറ്റിയ ലങ്കേശ്വരാ..
നിനക്കെന്തു വിശേഷണം...??
പ്രണയമെന്നാരും വിളിച്ചില്ല നിന്റെ
പ്രളയമായൊഴുകിയ പ്രേമത്തിനെ.!!
പരദൂഷണം കേട്ട്
പതിവ്രതയാം പത്നിയെ
കാട്ടിലുപേക്ഷിച്ച രാമനോ....?
പ്രണയമര്യാദകള്‍ മാന്യമായ് പാലിച്ച
ലങ്കാപുരിയിലെ രാവണനോ....??
ഇതിഹാസൈതിഹ്യങ്ങളില്‍ നിന്ന്
ചരിത്രത്തിലേക്ക്
തിരുത്തിയെഴുതപ്പെടാത്ത
മഹത്വങ്ങള്‍!!
തിരുത്തിയാലുമില്ലെങ്കിലും
ചരിത്രാതീതമാണ്
മനുഷ്യനില്‍ നിന്ന്
ദൈവത്തിലേക്കുള്ള ദൂരം.
Subscribe to:
Post Comments (Atom)
തിരുത്തിയാലുമില്ലെങ്കിലും
ReplyDeleteചരിത്രാതീതമാണ്
മനുഷ്യനില്‍ നിന്ന്
ദൈവത്തിലേക്കുള്ള ദൂരം.
ഇതില്‍ എതിര്‍ അഭിപ്രായം രേഖ പെടുത്തുന്നു ദൈവവും ചെകുത്താനും ഭൂമിയില്‍ തന്നെ ഇന്നും ജീവിക്കുന്നു .നമ്മുടെ സങ്കല്‍പ്പങ്ങളില്‍ മാത്രമേ അതിനു മറ്റു തലങ്ങള്‍വരുന്നുള്ളൂ
ശരിയാണൊ...
ReplyDeleteആയിരിക്കാം.
വളരെ നന്ദി. ഇവിടെ വരെ വന്നതിനും ആശയം പങ്കു വെച്ചതിനും.
പ്രണയമെന്നാരും വിളിച്ചില്ല നിന്റെ
ReplyDeleteപ്രളയമായൊഴുകിയ പ്രേമത്തിനെ.!!
പരദൂഷണം കേട്ട്
പതിവ്രതയാം പത്നിയെ
കാട്ടിലുപേക്ഷിച്ച രാമനോ....?
പ്രണയമര്യാദകള്‍ മാന്യമായ് പാലിച്ച
ലങ്കാപുരിയിലെ രാവണനോ....??
രാവണന്‍ ഒരു പണത്തൂക്കം മുന്നില്‍ ...പത്തു തലയല്ലേ പുള്ളിക്ക് അപ്പോള്‍ ഒരു തല ചിന്തിക്കുന്നത് മറ്റേ തല തടഞ്ഞു കാണും ..
"ചരിത്രാതീതമാണ്
ReplyDeleteമനുഷ്യനില്‍ നിന്ന്
ദൈവത്തിലേക്കുള്ള ദൂരം."
സൈനു...
അതെ ആ ചരിത്രം കൂടി മനുഷ്യർ അറിഞ്ഞാൾ..?
ദൈവം എന്നും സങ്കല്പ്പത്തിൽ തന്നെ, വിശ്വാസത്തിൽ തന്നെ നിൽക്കട്ടെ..
സന്തോഷം...
പ്രണയമെന്നാരും വിളിച്ചില്ല നിന്റെ
ReplyDeleteപ്രളയമായൊഴുകിയ പ്രേമത്തിനെ.!!
പരദൂഷണം കേട്ട്
പതിവ്രതയാം പത്നിയെ
കാട്ടിലുപേക്ഷിച്ച രാമനോ....?
പ്രണയമര്യാദകള്‍ മാന്യമായ് പാലിച്ച
ലങ്കാപുരിയിലെ രാവണനോ....??