
ഈ ഇടവഴിയിലൂടാണെന്റെയമ്മ
ഞാനെന്ന ഗര്‍ഭം താങ്ങി
വേച്ച് വേച്ച് നടന്നത്...
ഈ ഇടവഴിയിലൂടാണെന്റെയച്ഛന്‍
വിപ്ലവത്തിന്‍ വിത്തുകള്‍
വാങ്ങി വന്നത്...
ഇടവഴിയവസാനിക്കുന്നിടം
ചെമ്പരത്തിച്ചോപ്പായ്
അമ്മ വയറൊഴിഞ്ഞു..
ഇതേ വഴിയിലെയിരുട്ടിലാണ്
മണ്ണ് തിന്ന് അച് ഛന്റെ
ജഢം കിടന്നത്....
ചവിട്ടേറ്റ് ചത്ത പുല്ലുകള്‍ക്കടിയില്‍
ബാല്യം മറന്നിട്ട ഓര്‍മ്മകള്‍ ചികയണം..
ഇടവഴിയില്‍ നിന്ന് ഊടുവഴിയിലേക്ക്
കൂടുമാറിയ കൗമാരവും പെറുക്കണം..
മറുവാക്കിന് കാതു നല്‍കാതെ
തീ കത്തുമാലകളിലേക്ക്
കാരിരുമ്പായ് പരിണമിച്ചതും...
എല്ലാം ഈ ഇടവഴിയുടെ
അങ്ങേ തലക്കലിന്നും മുഴങ്ങുന്ന
തേങ്ങലവഗണിച്ചായിരുന്നു.
ചെമ്പട്ടുടുപ്പിച്ചൊരു ജഢം കൂടി
വിലാപമായ് പടി കടന്നെത്തുമെന്നാരൊ
പറഞ്ഞറിവിനാലീ ഇടവഴിയില്‍
മിഴിനട്ടിരിപ്പുണ്ടാമതാര്യമാം
ഓര്‍മ്മകള്‍ക്കപ്പുറവുമീ..
ഇടവഴി തുടങ്ങുന്നിടത്തും...
'Edavazhikal' ethra manoharam aaashamsakal.!!!
ReplyDeleteedavazhikal ennum ormakalil nirayarundu..... aashamsakal.....
ReplyDeleteഇടവ്ഴികളെല്ലാം പൊതു നിരത്തുകളായിട്ടും കവിതകളില്‍ അവ പുനര്‍ജനിച്ചുകൊണ്ടേയിരിക്കുന്നു. നല്ല കവിത.
ReplyDeleteThanks Dear friends.
ReplyDelete