|
കുടുംബം പോറ്റാന്‍ വെയിലത്തും മഴയത്തും അധ്വാനിക്കുന്ന പ്രിയപ്പെട്ട സഹോദരികള്‍ക്ക് സമര്‍പ്പണം. |
ഇന്നലെ പെയ്ത മഴയില്‍
നനഞ്ഞയടുപ്പും, കരി നീക്കി
കിളിര്‍പ്പ് വീര്‍പ്പിച്ച വിറകും
വെച്ചൂതിയൂതിത്തുടങ്ങണം.
തീ പിടിപ്പിച്ചാല്‍ പിന്നെ
തൂത്ത് വാരണം അറ്റ് വീണ
ഇന്നലെയുടെ ചവറുകള്‍...................
പലചരക്കുകാരന്റെ
തിളച്ചാറിയ കാമം തിളക്കുന്ന
ചോരച്ചോപ്പുള്ള ചായയിലേക്ക്
ഉണര്‍ന്നെണീക്കുന്ന അസഭ്യങ്ങള്‍.
വെയില്‍ കത്തുന്ന പകലില്‍
സൂര്യസ്നേഹം പ്രാകിയകറ്റി
മുഖം കത്തിയമരുന്ന ദിനങ്ങള്‍.
കരി പോലെ വീടണഞ്ഞു
കെട്ടു പോയ അടുപ്പൂതണം.
നാട് തെണ്ടിയെത്തും അമ്ലഗന്ധ
വാഹിക്ക് സന്ധ്യയില്‍
കലിപ്പകറ്റാന്‍ മുഖം കൊടുക്കണം.
രണ്ട് തൊട്ടി വെള്ളത്തില്‍
കഴുകിയെടുത്ത് പായ വിരിക്കണം.
ഉള്ളിലെ നെരിപ്പോടിനെ
ഊതിയൂതി കത്തിക്കാന്‍
നാട്ടിവെച്ച ഇരുകല്ലടുപ്പായ്
മലര്ന്ന്‍ കിടക്കണം.
ഊതിത്തളര്‍ന്നൊരു കിതപ്പായ്
കാല്‍ക്കീഴിലവന്‍ തളരും വരെ.
മുനയുള്ള എഴുത്ത്. അഭിനന്ദനങ്ങൾ .
ReplyDeleteThanks Bhanu...
ReplyDeleteഞാനും എഴുതിയിട്ടുണ്ട് ഒരു കവിത. വിധേയയെക്കുറിച്ച്.
ReplyDeleteഇവിടെ നോക്കാം. 'അവള്‍'
http://vkthallasseri.blogspot.com/feeds/7910657609999071419/comments/default