വര്‍ഗ്ഗീയതയും വംശീയതയും
രാഷ്ട്രീയവും സാമ്രാജ്യത്വവും
പകുത്തെടുത്ത ഭൂപടത്തിന്‍റെ
ഒരു തലക്കലാണ് ഞാന്‍...
ഗാസാ....
നിന്‍റെ കരള്‍ വേവുന്ന ഗന്ധം
എന്‍റെ ചിന്തകളെ കാര്‍ന്ന് തിന്നുന്നു,
നിന്‍റെ തെരുവിലെ ഉണങ്ങിയ രക്തം
എന്‍റെ സിരകളെ നിശ്ചലമാക്കുന്നു.
നിര്‍ലജ്ജം പറയട്ടെ; ലജ്ജയുണ്ടെന്‍
ഭരണകൂടം നിനക്കിട്ട വിലയോര്‍ത്ത്.
ഭൂപടത്തിന്‍റെയൊരു കോണില്‍ നിന്ന്‍
കാല്‍വരിയിലെ നക്ഷത്രമായ് ഉദിച്ചതല്ലവര്‍
നിന്‍റെ പൈതങ്ങളെ ചുട്ട് തിന്നുന്നവരുടെ
നിന്‍റെ വീഥികള്‍ രക്തപങ്കിലമാക്കുന്നവരുടെ
ഉത്പന്നമല്ലോ അവര്‍....!!
ധര്‍മ്മാധര്‍മ്മങ്ങളുടെ വേര്‍തിരിവത്രെ മഹാഭാരതം
രാമായണം നീതിബോധത്തിന്‍റെ വിളംഭരവും
താളുകളിലൊതുങ്ങിയ ധര്‍മ്മാധര്‍മ്മ-നീതികള്‍
കയ്യൂക്കുള്ളവന്റെ കയ്യിലെ ചൂഷണയന്ത്രവും.
ഗാസാ....
ചിതറിത്തെറിച്ച ഉറ്റവരുടെ കബന്ധങ്ങളില്‍
കഫന്‍തുണിക്കൊപ്പം വെയ്ക്കാനൊരു തുള്ളി
കണ്ണുനീരും , തൊണ്ടയിടറിയൊരു പ്രാര്‍ത്ഥനയും
വ്രതശുദ്ധിയോടെ നിനക്ക് വേണ്ടി.....
No comments:
Post a Comment