ഒരുക്കൂട്ടാം പടക്കോപ്പുകള്‍
തുടലഴിയ്ക്കാം കുരക്കട്ടെ പട്ടികള്‍.
മുരണ്ടും കുരച്ചും കിടന്ന ശ്വാനന്മാര്‍
മുരടനക്കി, മൂരി നിവര്‍ത്തി കവാത്ത് തുടങ്ങി.
നഖമുനകളില്‍, പല്ലുകളിലെന്തിന്
നാവിലൂടൂറും ഉമിനീരിലുമുണ്ട്
നാഭിയില്‍ സൂചിമുന കുത്താനുതകും
ഭ്രാന്തിന്‍ മൂര്‍ത്തമാം പേവിഷവിത്തുകള്‍...!!
നാലുകാലിലോടും ഗുണമൊന്നുമില്ലേലും
നാണമില്ലാതെ മുക്കാലിലാണ് പെടുക്കല്‍.
രഹസ്യമായ് തുടങ്ങി നടുറോഡിലൊടുക്കം
പരസ്യമായാലുമില്ലിവയ്ക്ക് നടുക്കം.
കൊടുത്ത കയ്യെന്നൊ കൊടുക്കാത്ത കയ്യെന്നോ
കക്ഷിഭേദമില്ലാതെ കടിക്കും, ചിലപ്പോള്‍
ചിണുങ്ങി നിന്ന് നക്കിയും കൊല്ലും..!
തുടലില്‍ കിടന്ന് മൃഷ്ടാന്ന ഭോജനം
തെരുവിലാണെങ്കില് എച്ചിലും തിന്നും.
മുരളും ചിണുങ്ങും കാല്ക്കീഴിലമരും
നാണമില്ലാതാടുന്നൊരു വാലിന്‍ ബലത്തില്‍.
വരാന്‍ വൈകി. നല്ല എഴുത്ത്..കഥകളും,കവിതകളും,മനസ്സില്‍ തട്ടി
ReplyDeleteആദ്യമായാണ് ഈ വഴിക്കൊക്കെ, എന്നാല്‍ കൂടി കളയാം..
ReplyDeleteഇന്നത്തെ രാഷ്ട്രീ യക്കാരും ഏതാണ്ടി തുപോലെയിര്‍ക്കും അല്ലെ... (ശ്വാനന്മാര്‍ കേള്‍ക്കണ്ട ...)
കവിത അതി മനോഹരം..!
സലീമിനും ജസ്മിക്കും നന്ദി.
ReplyDeleteഞാനെത്തിയപ്പോഴേക്കും എല്ലാരും
ReplyDeleteവന്നു പോയോ??
ഇനി അവരൊക്കെ വരുമ്പോ വരാം..