Sunday, March 13, 2011
കിനാവ് കാണുന്നവര്‍... ( കവിത )
അമ്മേ-
കിനാവ് കാണട്ടെ ഞാന്‍..
പായുന്ന കാറിന്‍റെ പിന്നിലമ്മയും
മുന്നിലനിയത്തിയും ഗമയില്‍-
വണ്ടിയോടിച്ചു ഞാനും..!!
വിഷാദമുഖിയാമമ്മയുടെ ചുണ്ടില്‍
വിളര്‍ത്ത ചിരിയുടെ ലാസ്യമാം മിന്നല്‍!!
അമ്മേ-
കിനാവ് കാണട്ടെ ഞാന്‍...
മുന്നിലീ മാളികയുടെ മട്ടുപ്പാവില്‍
തൊഴുതു മടങ്ങുമെന്നമ്മയെ കാത്ത്
പകലിന്‍ പാതയില്‍ തെളിയുന്ന
പുതുമകളുടെ വര്‍ണ്ണക്കാഴ്ചകള്‍ കാത്ത്..,
പകല്‍ വെട്ടത്തിലും ഇത്തിരി
പ്രകാശമില്ലാത്ത അമ്മയുടെ മുഖത്ത്
വറുതികള്‍ വരച്ചിട്ട ഖിന്നചിഹ്നങ്ങള്‍.
അമ്മേ-
കിനാവ് കാണട്ടെ ഞാന്‍....
നരകത്തില്‍ തിരിയുമീ കോഴിയും
നുരഞ്ഞ് പതയുമൊരു പെപ്സിയും
പതമുള്ളൊരിരിപ്പിടത്തില്‍
ചാഞ്ഞിരുന്നൊരു ഭോജനവും...,
രുചിഭേദങ്ങള്‍ മറന്ന അമ്മയുടെ
രസനകളില്‍ ഉമിനീരിനും ക്ഷാമം.
അമ്മേ-
കിനാവ് കാണട്ടെ ഞാന്‍.
പുത്തനുടുപ്പും പുസ്തകസഞ്ചിയുമായ്
കൂട്ടരോടൊത്ത് സ്കൂള്‍ബസ്സിലെ സവാരി.
അക്ഷരങ്ങള്‍ ക്ഷരങ്ങളായ അമ്മയുടെ
തലവരയിലുമുണ്ട് കിനാക്കള്‍.
ആറ്റിലൊന്ന് മുങ്ങിക്കുളിക്കണം- പഴകിയ
ആടയുടുത്തിരിക്കണം- രാത്രിയില്‍
ആരെങ്കിലും വരാതിരിക്കില്ല- കത്തും
വിശപ്പിനു താഴെ ശുഷ്കമാം നാഭിയില്‍
അത്താഴത്തിന് പ്രായോജകനാകുന്നവന്‍റെ
അവ്യക്തമുഖമാണവള്‍ക്ക് കിനാവിലെന്നും.
Subscribe to:
Post Comments (Atom)
പ്രിയ കൂട്ടുകാരുടെ വായനക്കായി....
ReplyDeleteഇങ്ങിനെ പ്രഭാപൂരമായ കിനാവുകാണാന്‍ അവര്‍ക്കറിയുമോ... കിനാക്കണ്ണുവറ്റിയ വാടിമുഖങ്ങളിലെ നിസംഗതകാണുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കവിതയുടെ അവസാനം അമ്മയുടെ അവസ്ഥ സത്യമെങ്കിലും വേദനിപ്പിക്കുന്നതായീ...
ReplyDeleteഅവന്റെ കിനാവുകള്‍ ഏതൊരു പ്രവാസിയുടേയും കിനാക്കള്‍... അമ്മയുടെ കിനാക്കള്‍ ഇഷ്ടപെട്ടില്ല... ഉള്‍കൊള്ളാന്‍ കഴിയാത്തത് കൊണ്ടാവാം...
ReplyDeleteഞാനുമൊരു കിനാവു കണ്ടു.
ReplyDeleteഇക്കാ............!!!
ReplyDeleteഅസ്സലായി...അവസാനം മനസ്സില്‍ നോവായി...!!
::((
ഒരു കിനാവ് കണ്ടു
ReplyDeleteഎല്ലാവര്‍ക്കും നന്ദി.
ReplyDeleteകിനാവുകള്‍ നയിക്കുന്ന ജീവിതങ്ങള്‍.
കാണാക്കിനാവ്.
ReplyDelete