പറയാന്‍ മറന്നതേറെയുണ്ട്
ഓര്ത്തെടുക്കാനാവാത്ത,തതിലേറെയുണ്ട്.
ഓര്മ്മയിലുള്ളവ കാര്ന്നെടുക്കുന്നത്
ഒരിക്കലുമൊരിക്കലും മറക്കാനരുതാത്തതും.
അളന്നളന്ന് ചുരുങ്ങിപ്പോയ
ആറടി മണ്ണിനും കരം..!!
ജീവിതം പണയപ്പെട്ടതിന് കടം
കനം വെപ്പിച്ച ജഡമെടുക്കാന്
മുനിസിപ്പാലിറ്റിക്കും കൈക്കൂലി...!!
അപകടപ്പെട്ടിരുന്നെങ്കിലൊരു-
പിരിവിന് തരമെന്ന സാമൂഹ്യപാഠം.
നെഞ്ചത്തടിക്കാതെ കാറുന്നവള്..
നിരാശപ്പെടുന്നതെടുക്കാതെ പോയൊരു
“ജീവന് സുരക്ഷയുടെ” മൂല്യമോര്ത്ത്.
ലോകമിങ്ങനെയോ.. ലോകരിങ്ങനേയോ..?
മരിച്ചാലൊരു തവണ പിന്നെയും ജനിക്കണ-
മെങ്കിലേ ജീവിതം ജീവിക്കാനാകൂ.
നായായും എലിയായും കിളിയായുമല്ല;
നെറികേടിന് നിസ്തുലരൂപമാം മനുഷ്യനായി.
സുന്ദരമായ എഴുത്ത്...
ReplyDeleteഅഭിനന്ദനങ്ങള്‍..
നല്ല എഴുത്ത്,...
ReplyDeleteലളിതമായ ഭാഷ,... നല്ല ആശയം,...
പ്രിയ മെഹദ്, അബു ഷിഫ..
ReplyDeleteനന്ദി. വായനയ്ക്ക്... അഭിപ്രായത്തിന്.
ലോകമിങ്ങനെയോ.. ലോകരിങ്ങനേയോ..?
ReplyDeleteമരിച്ചാലൊരു തവണ പിന്നെയും ജനിക്കണ-
മെങ്കിലേ ജീവിതം ജീവിക്കാനാകൂ....
അത് വരെയേ യോജിക്കാനാകുന്നുള്ളൂ ...
:)
നന്ദി അലിഫ്.
ReplyDeleteഅത് തന്നെയാണ് അതിന്‍റെ ശരി.
ഒരു പക്ഷേ അപ്പോള്‍ നമ്മള്‍ക്ക് കുറച്ചുകൂടി നന്നായി മറ്റുള്ളവരെ കബളിപ്പിക്കാന്‍ കഴിയുമായിരിക്കും.
ReplyDelete