അമ്മേ
പൊറുക്കുക, തെല്ലിട
കണ്ണീര്
തുടയ്ക്കുക, ഹൃത്തടം
കത്തിയാളുമാ
കനല്ചൂട്
കെടാതെ
കാത്ത് വെക്കുക.
മരണവിത്തുകളുണ്ട് മുളക്കാന്
ചോര
കുതിര്ത്ത മണ്ണിനടിയില്‍.
മണ്ടകത്തൊരു
കയറിന് ബലത്തി-
ലണ്ഡകടാഹങ്ങളെ കണ്ടാര്ത്ത നാദ-
ത്താലൊരു
ചോരപ്പെയ്ത്തിലറുത്ത്
മാറ്റിയ
പൊക്കിള്കൊടിയാണ് ഞാന്‍.
ചങ്ക് പൊട്ടിക്കാണുമീ കാഴ്ചയില്‍ നിന്ന്
നിര്മ്മലമാ കണ്ണുകളെടുത്തേക്കുക.
അമ്മച്ചൊല്ലിന് കാത് നല്കാതെ
സമത്വവായ്താരിയുടെ ചെമ്പട്ടുടുത്ത്
കോമരമായ് തുള്ളിയുറഞ്ഞവന് ഞാന്‍.
ഭഗോതിപ്പൊരുള് വെളിപ്പെട്ട് ഭ്രാന്തിന്
ചിലമ്പുമരമണിയുമണിഞ്ഞരുളപ്പാടില്
പരിക്രിയകള്ക്ക് ചുടുചോര ചോദിക്കും
തിരുവാളിന് മൂര്ച്ചയിലൊതുങ്ങിയവന്.
സഖേ.., മിഴിയിണയടയ്ക്കുക, മനക്കണ്ണില്
തിരക്കില്‍ മറന്ന് വെച്ചൊരാ പ്രണയവും
ചിരികളും ഓര്ത്തോര്ത്തെടുക്കുക,
ഇമ-
തുറക്കാതങ്ങിനിരിക്കുക, നിണമെഴുതിയ
വികൃതമാം ചുവരെഴുത്തുകളിന്ന് ഞാന്‍.
മകനേ..വിതുമ്പാതിരിക്കുക, പതുക്കെയെന്
വിരല്‍ തുമ്പില്‍ പിടിക്കുക,യറ്റു പോയതിന്
ബാക്കിയില്‍ ജീവന്റെ ചെറുകണികയുണ്ടെ-
ങ്കിലുണര്ന്ന് നടക്കാം നിനക്കൊപ്പമൊന്ന് കൂടി.
ഭയമില്ലിനി നിരാശയും; ശവം തീനികളാം
ഭരണ-മാധ്യമാരണ്യകങ്ങളിലുഗ്ര മൂര്ത്തിയാം
യൂദാസിന് കുരുതിയായാലു,മാകാതിരിക്കുക
മറ്റൊരു യൂദാസ്, കുരിശേറുക കൃസ്തുവായ്.
സമരഭൂവിലുയിരറ്റവരുണരട്ടെ, തീതെയ്യങ്ങളായ്
പടര്ന്നാടട്ടെ, കപട തീപന്തങ്ങള്‍
വിഴുങ്ങട്ടെ
കിനാവിലെ വിപ്ലവമെത്രയോ അകലെയെങ്കിലു-
മകലമേയില്ല ഗാന്ധിയില്‍ നിന്ന് ഗോഡ്സെയിലേക്ക്,
സഖാവില്‍ നിന്ന് ഒറ്റുകാരനാം
യൂദാസിലേക്ക്
great..
ReplyDeletegreat..
ReplyDeleteനന്ദി ശ്രീ പള്ളീക്കുളം.
Deletesimple lines but strong and bold meanings...
ReplyDeleteനല്ല വരികൾ...
ReplyDeleteനന്ദിയുണ്ട് ഈ വായനയ്ക്കും അഭിപ്രായത്തിനും
ReplyDeleteതീവ്രമായി ജ്വലിക്കുന്ന കവിത , ഉള്ളം പൊള്ളിക്കുന്നു...
ReplyDeleteനന്ദി കുഞ്ഞൂസേ...
ReplyDeleteശക്തമായ വരികള്‍ ,കൃത്യമായ പ്രതികരണം
ReplyDeleteശക്തമായ വരികള്‍ ,കൃത്യമായ പ്രതികരണം
ReplyDeleteകാലന്റെ കാലാളുകലായി
ReplyDeleteഭൂമി ചവിട്ടി മെതിക്കുന്ന
കരാള ജന്മങ്ങള്‍ക്കെതിരെ
ഗര്‍ജ്ജിക്കുന്ന....
കാലിക പ്രസക്തിയുള്ള
കവിതയ്ക്ക് പ്രണാമം............
കവിയ്ക്കു ആശംസകളായിരം...............
ഉള്ളം പൊള്ളിക്കുന്ന വരികള്‍ കവിയ്ക്കു ആശംസകള്‍ ...
ReplyDeleteകിനാവിലെ വിപ്ലവമെത്രയോ അകലെയെങ്കിലു-
ReplyDeleteമകലമേയില്ല ഗാന്ധിയില്‍ നിന്ന് ഗോഡ്സെയിലേക്ക്,
സഖാവില്‍ നിന്ന് ഒറ്റുകാരനാം യൂദാസിലേക്ക്
രാഷ്ട്രീയം ചോര മണക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി...
കിനാവിലെ വിപ്ലവമെത്രയോ അകലെയെങ്കിലു-
ReplyDeleteമകലമേയില്ല ഗാന്ധിയില്‍ നിന്ന് ഗോഡ്സെയിലേക്ക്,
സഖാവില്‍ നിന്ന് ഒറ്റുകാരനാം യൂദാസിലേക്ക്
കേരള രാഷ്ട്രീയം ചോര മണക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി....
തിരിച്ചറിവുകള്‍ക്ക്,
ReplyDeleteപ്രതികരണങ്ങള്‍ക്ക്
നന്ദി കൂട്ടരേ..
സമരഭൂവിലുയിരറ്റവരുണരട്ടെ, തീതെയ്യങ്ങളായ്
ReplyDeleteപടര്ന്നാടട്ടെ, കപട തീപന്തങ്ങള്‍ വിഴുങ്ങട്ടെ
കിനാവിലെ വിപ്ലവമെത്രയോ അകലെയെങ്കിലു-
മകലമേയില്ല ഗാന്ധിയില്‍ നിന്ന് ഗോഡ്സെയിലേക്ക്,
സഖാവില്‍ നിന്ന് ഒറ്റുകാരനാം യൂദാസിലേക്ക്..nalla varikal
പ്രിയ സ്നേഹിതാ ഒഞ്ചിയത്തിന്റെ ഒറ്റയടിപ്പാതപോലെ സുന്ദരം നിന്റെ വരികള്‍. കൊല്ലപ്പെട്ടവന്റെ രക്തം മായ്ച്ചുകളയാനുള്ള മഴയിനിയും പെയ്തിട്ടില്ല ഒഞ്ചിയത്ത്. സ്വാതന്ത്ര്യത്തിലേക്ക് ജീവന്‍തന്നു നമ്മെ പ്രചോദിപ്പിച്ചവര്‍ വിസ്മ്രുതികളിലേക്ക് പോയിക്കൂടാ... നന്ദി ഇത്രയും പെട്ടെന്ന് എന്റെ കുറിപ്പിന് പ്രതികരിച്ചതിനും, ഐക്ക്യദാര്‍ട്യംപ്രകടിപ്പിച്ചതിനും.
ReplyDelete