എനിക്കൊരു
വിസ വേണം
കളഞ്ഞുപോയെരെന്
ജീവിതം
തിരഞ്ഞെടുക്കുവാന്‍.
മരുക്കാറ്റടിച്ച് മണല്‍ മൂടാതെ
കിടപ്പുണ്ടാം
കുനുകുനെ
കുറിച്ചിട്ട
പഴയ കത്തുകള്‍.
മനുഷ്യര്‍
പെയ്ത മഴയില്
നനഞ്ഞതില്‍
ബാക്കിയക്ഷരങ്ങള്‍.
മകനായ്,
ഭര്ത്താവായ്, അച്ഛനായ്
ഗൃഹനാഥനായ്
ജീവിച്ച
തറവാട്ടിലേക്ക് മടങ്ങണം..
മുസഫ്ഫയിലെ ലേബര്‍
കാടുകളില്‍
പള്ളിപ്പരവതാനിയുടെ
ഉഷ്ണം
നനച്ച ഉളുമ്പ് വാടയിലിപ്പഴും
പിണങ്ങി നില്‍ പ്പുണ്ടാവും
വിയര്‍പ്പിന്‍റെ ഗന്ധം.
വന്ധ്യമേഘങ്ങള്‍ നോക്കി-
ചുരന്ന് ചുരന്ന് മച്ചിയായ
പച്ച മനുഷ്യരുടെ
ചത്ത് മലച്ച ബീജങ്ങള്‍…!!
സ്ഖലനം മറന്ന കാമങ്ങളുടെ
പടിയിറങ്ങിപ്പോയ പങ്കുകാര്‍!
കിനാവ് കണ്ട പച്ചപ്പിലൊന്നും
തെറിച്ചു വീണ ആയുസ്സിന്‍റെ
തുള്ളികളില്ല; മഴ
കഴുകിക്കളഞ്ഞതിന്‍
ബാക്കിയിലും തെളിഞ്ഞു
വരുന്നത്
വന്ധ്യമേഘങ്ങള്‍ക്കടിയിലെ
അനാഥമായ ബീജങ്ങളാണ്.
റേഷന്‍
കാര്‍ഡിലും ഹൃദയങ്ങളിലും
പേരില്ലാത്ത
നാട്ടില്‍ നിന്ന്
യാത്രയാരോട്
പറയേണ്ടതുമ്മയുടെ
കാട്
മൂടിയൊരു ഖബറിനോടല്ലാതെ.
റേഷന്‍ കാര്‍ഡിലും ഹൃദയങ്ങളിലും
ReplyDeleteപേരില്ലാത്ത നാട്ടില്‍ നിന്ന്
യാത്രയാരോട് പറയേണ്ടതുമ്മയുടെ
കാട് മൂടിയൊരു ഖബറിനോടല്ലാതെ.
Thanks Dear vinod.
ReplyDeleteനന്നായി കവിത
ReplyDeleteപച്ച യാഥാര്‍ത്ഥ്യങ്ങള്‍
ഓണാശംസകള്‍