Thursday, September 24, 2009

കോണ്ടം തിയറി ( കവിത ) സൈനുദ്ധീന്‍ ഖുറൈഷി




ഒരു തരുവിന്‍ തനുവില്‍
നീരായിരുന്നു ഞാന്‍
തായ്തടിയുടെ നെഞ്ചു പിളര്‍ത്തി
താഴേയ്ക്കൊരു ചിരട്ടയിലേക്ക്
സ്രവസുഖമറിയാതെ
മെയ്യ് നനച്ച മിഴിനീരിനൊപ്പം....


അയയില്‍ തൂങ്ങിയുമുണങ്ങിയും
ആയത്തിലായി പല രൂപങ്ങളില്‍
യന്ത്രാവേഗങ്ങളില്‍ ചുരുങ്ങിയും
യാന്ത്രികമായലഞ്ഞലഞ്ഞും
ബഹുരൂപങ്ങളായി സ്വയം മാറിയും
കരവിരുതിന്റെ കൈപ്പിടിയില്‍
വിലയേറിയും കുറഞ്ഞും
നിലയില്ലാതസ്തിത്വം തിരഞ്ഞും
നീണ്ടും നിവര്‍ന്നും പരന്നും
നേര്‍ഗതിക്കൊടുവില്‍
നിരാലമ്പമായ് അമര്‍ഷത്തിന്‍
തീപന്തങ്ങളായും അവതരിക്കുന്നു
ഒരമ്മയുടെ മാറുപിളര്‍ന്നെടുത്ത
ഒരിറ്റ് വെളുത്ത പാല്‍.

അവതാരങ്ങളിലൊന്നില്‍
അഗ്രം മുല ഞെട്ടുപോല്‍ ത്രസിക്കും
അതിലോലമാം ഉറയായി
ഉദ്ധരണത്തിനുടലില്‍ ഒട്ടി
നിര്‍വ്വാണത്തിലഴുക്കായി
വലിച്ചെറിയപ്പെടുമ്പൊഴും
ഒരു ഗര്‍ഭപാത്രമുണ്ടായെങ്കിലെന്ന്
വെറുതെ മോഹിക്കുന്നു
പൗരുഷങ്ങളുടെ കരുത്തുകള്‍ക്ക്
കാവലായ പാവമൊരു റബ്ബര്‍ ഉറ.

10 comments:

  1. കണ്ണുകള്‍ തുറന്നിരിക്കട്ടെ....ഓരോ..അണുവിനു വേണ്ടിയും...
    നന്ദി.

    ReplyDelete
  2. പ്രണയനീലിമകുതിച്ചൊഴുകും
    സിരാലംകൃതമൊരു ശ്യാമതരുവിൻ
    അർദ്ധവപുസ്സാം പരാഗകോടികളെ
    പൂർണ്ണതയിലേക്കുള്ള പാതിവഴിയിൽ
    ലോലമാം ലാറ്റെക്സ് കെണിയിൽകുടുക്കുമീ കോണ്ടംതിയറികൊള്ളാം..

    ReplyDelete
  3. വാ താരകന്‍ വാ...ക്യാ ബാത് ഹെ..
    നല്ല വരികളിലൂടെ അഭിപ്രായം പങ്കുവെച്ചതിനു നന്ദി.

    ReplyDelete
  4. സൂപ്പർ ഖുറൈഷീ സൂപ്പർ.
    ഒരു ആസ്വാദനം തന്നെ എഴുതിയാലോ എന്ന് ആലോചിച്ചു.
    ഈ കവിതയുടെ തുടക്കം.
    ഒടുക്കം.. super!
    തുടക്കം ഒടുക്കത്തെയും
    ഒടുക്കം തുടക്കത്തേയും മനോഹരമാക്കുന്നു.
    തലക്കെട്ട് സുന്ദരം.
    അപാരമായ വീക്ഷണം.

    താങ്കൾക്ക് എന്റെ ***** (5 stars)

    ReplyDelete
  5. നന്ദി ശ്രീ. പള്ളിക്കുളം,
    ആത്മാര്‍ത്ഥമായ ഈ വാക്കുകള്‍ക്ക്,
    ഖുറൈഷി

    ReplyDelete
  6. വരികളുടെ മൃദുലമായ ഒഴുക്ക്...!
    മനോഹരമായ വീക്ഷണം
    കവിത വായനക്കാരനെ സുഖമുള്ള വായനയുടെ രതിമൂര്‍ച്ചയിലെത്തിക്കുന്നതിനോടൊപ്പം ചിന്തയുടെ പുലര്‍കാലത്തേക്ക് കൈപിടിച്ച് നടത്തുകയും ചെയ്യുന്നു...

    ReplyDelete
  7. Thanks Shinil and Thalasseri for reading and comments.
    regards
    Zainudheen Quraishi

    ReplyDelete
  8. what a brilliant writting...!!!
    keep it up man.
    very good.
    regards
    Manjima

    ReplyDelete