ഒരിക്കലവള്‍ വെറുത്തു
തന്നെ നോക്കി കൊതിയൂറിയ
കമിതാക്കളെ.
ഒരിക്കലവള്‍ പുഛിച്ചു,
തന്റെ വഴികളിലെ
കാമക്കണ്ണുകളെ.
ഒരിക്കലവള്‍ കുത്തി നോവിച്ചു
തന്നെ കടന്നു പിടിച്ച
പരുഷമാം പൗരുഷത്തെ.
വേളി മുതല്‍ -
വിവസ്ത്രമാകുന്ന മേനിയഴകില്‍
വികൃതക്ഷതങ്ങള്‍
ചിത്രങ്ങളെഴുതവേ....
അവള്‍ ഖിന്നയായി.
കാത്ത് വെച്ച കാമനീയകങ്ങള്‍
കലയറിയാത്ത
കലാകാരനു വേണ്ടിയെന്ന്.
ഉള്ളതത്രയുമവിഹിതമായ്
വിളമ്പിയുറങ്ങും
ബലക്ഷയം കണ്ടു നെടുവീര്‍പ്പിടവെ..
തന്റെ വഴികളിലെ
കഴുകന്‍ കണ്ണുകളും
മാംസളതയെ ഞെരിച്ച
ഇടനാഴിയിലെ പാരുഷ്യവും
കൊതിച്ചും, വെറുതെ തിരഞ്ഞും
യാഥാര്‍ത്ഥ്യത്തിനും
കിനാവിനുമിടയ്ക്കുള്ള
നിദ്രാവിഹീന നിമിഷങ്ങളെണ്ണി
ഒരു പീഡനത്തിനായ്...
തന്നെ നോക്കി കൊതിയൂറിയ
കമിതാക്കളെ.
ഒരിക്കലവള്‍ പുഛിച്ചു,
തന്റെ വഴികളിലെ
കാമക്കണ്ണുകളെ.
ഒരിക്കലവള്‍ കുത്തി നോവിച്ചു
തന്നെ കടന്നു പിടിച്ച
പരുഷമാം പൗരുഷത്തെ.
വേളി മുതല്‍ -
വിവസ്ത്രമാകുന്ന മേനിയഴകില്‍
വികൃതക്ഷതങ്ങള്‍
ചിത്രങ്ങളെഴുതവേ....
അവള്‍ ഖിന്നയായി.
കാത്ത് വെച്ച കാമനീയകങ്ങള്‍
കലയറിയാത്ത
കലാകാരനു വേണ്ടിയെന്ന്.
ഉള്ളതത്രയുമവിഹിതമായ്
വിളമ്പിയുറങ്ങും
ബലക്ഷയം കണ്ടു നെടുവീര്‍പ്പിടവെ..
തന്റെ വഴികളിലെ
കഴുകന്‍ കണ്ണുകളും
മാംസളതയെ ഞെരിച്ച
ഇടനാഴിയിലെ പാരുഷ്യവും
കൊതിച്ചും, വെറുതെ തിരഞ്ഞും
യാഥാര്‍ത്ഥ്യത്തിനും
കിനാവിനുമിടയ്ക്കുള്ള
നിദ്രാവിഹീന നിമിഷങ്ങളെണ്ണി
ഒരു പീഡനത്തിനായ്...
സത്യം. തീവ്രമായ ആവിഷ്കാരം!!
ReplyDeleteഅഭിനന്ദനങ്ങള്‍.
paarvathi bhai
സ്ത്രീകളെ സംബന്ധിക്കുന്ന ഈ വിഷയത്തില്‍ സ്ത്രീയായ പാര്‍വതിബായി സത്യം എന്ന് പറഞ്ഞിരിക്കുന്നു!പിന്നെ പുരുഷനായ ഞാന്‍ എന്തു പറയാന്‍
ReplyDeleteപാര്‍വതി ഭായി
ReplyDeleteസത്യം സത്യമെന്ന് പറയാനുള്ള ആര്‍ജ്ജവം ഒരു നല്ല വ്യക്തിത്വമാണു. നന്ദി.
സദാചാരത്തിന്റെ കാവല്‍ ഭടന്മാരായ പുരുഷ സമൂഹത്തിനു പരസ്ത്രീ ബന്ധത്തിന്ന് ഒരു പാട് ന്യായീകരണങ്ങള്‍ ഉണ്ട്.
സ്ത്രീ ഇങ്ങനെ ചിന്തിയ്ക്കുന്നത് തന്നെ തെറ്റ്. അല്ലെ സഗീര്‍..?
കൊള്ളാം. പറയാനും കേള്‍ക്കാനും ഇഷ്ടപ്പെടാത്ത ഒരു സത്യം.
ReplyDeleteസൈനുദ്ധീന്‍ ..സ്ത്രീ ..പുരുഷന്‍ ..എന്ന വേര്‍തിരിവ് വേണോ ഇക്കാര്യത്തില്‍ ...
ReplyDeleteപരസ്ത്രീ ബന്ധവും ..പരപുരുഷ ബന്ധവും സത്യമാണ്..അത് മനുഷ്യന്‍റെ മനോ നില അനുസരിച്ചിരിക്കും
മനസ്സ് കൊണ്ടെങ്കിലും ആഗ്രഹിക്കാത്തവര്‍ ഉണ്ടാകാന്‍ ഇടയില്ല ..
കവിത നന്നായിരിക്കുന്നു...
ഖുറൈഷീ വളരെ നന്നായി.
ReplyDeleteബലക്ഷയം കണ്ടു നെടുവീര്‍പ്പിടവെ..
തന്റെ വഴികളിലെ
കഴുകന്‍ കണ്ണുകളും
മാംസളതയെ ഞെരിച്ച
ഇടനാഴിയിലെ പാരുഷ്യവും
കൊതിച്ചും, വെറുതെ തിരഞ്ഞും
യാഥാര്‍ത്ഥ്യത്തിനും
കിനാവിനുമിടയ്ക്കുള്ള
നിദ്രാവിഹീന നിമിഷങ്ങളെണ്ണി
ഒരു പീഡനത്തിനായ്...
ശക്തമായ ആവിഷ്കാരം..
നന്ദി.
ReplyDeleteശ്രീ പള്ളിക്കുളം താങ്കള്‍ എന്നെ വായിക്കുന്നു എന്നറിയുന്നത് വളരെ സന്തോഷം നല്‍കുന്നു.
ഗൊപീ..ഇവിടെ വരെ വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും..ഒത്തിരി സന്തോഷം.
ശ്രീമതി ബാലാമണി..നന്ദി.