മിണ്ടാതിരിയ്ക്കൂ.....,
മിഴികളടച്ച് കിടക്കുകയാണച്ഛനക-
മിഴികളാല്‍ കാണുന്നുണ്ടാമൊക്കെയും...
മന്ദസ്മിതം തൂകുമധരങ്ങളല്ലൂ പറയുന്നു;
മിഴികള്‍ തുടക്കുകീ,യച്ഛനെങ്ങു പോകാന്‍....?
മേശമേലിപ്പോഴും ചൂടുള്ള ചായ-
പാതിയമ്മയ്ക്കായ് കരുതി വെച്ചതാവാം!
കാലുകളിലിപ്പോഴും ഈര്‍പ്പമുള്ളച് ഛന്റെ
കണ്ണുകള്‍ തേടുന്ന കണ്ണട.
കട്ടിലില്‍ തലയ്ക്കാമ്പുറത്തച്ഛന്റെ
നിലച്ച നാഡീമിടിപ്പുകളറിഞ്ഞ
നിലയ്ക്കാത്ത ഘടികാരം...
പൂമുഖക്കോണിലെണ്ണ മിനുക്കുള്ള
പ്രാമാണികത്വത്തിന്‍ ചാരുകസേര..
ആര്‍ത്തലയ്ക്കുമമ്മയേയും
അരികില്‍ തേങ്ങുമെന്നെയും നോക്കി
അന്ധാളിച്ചിരിക്കും കുഞ്ഞുപെങ്ങള്‍!
ഇക്കിളിപ്പെടുത്താമച്ഛനെ നമുക്കെന്ന്
ഇത്തിരിപ്പോന്നെന്റെ പൊന്നുപെങ്ങള്‍!"
ഇന്നലെപ്പോലും കളിപ്പിച്ചു നിശ്ചലനായ്
ഇക്കിളിയിട്ടപ്പോള്‍ ഉണര്‍ന്നതല്ലേ...?!!
"അമ്മയുടെ തേങ്ങല്‍ കേട്ടുണരാത്തയച്ഛനെ
ആവില്ല പൊന്നൂ ഉണര്‍ത്താനൊരിക്കലും..!!
"മടിയേതുമില്ലാതെ മാമുണ്ണാമച്ഛാ..
പിണങ്ങാതെഴുന്നേറ്റ് കളി പറഞ്ഞൂടെ.."
അച്ഛനില്‍ നിന്നാരൊ പറിച്ചെടുത്തവളെ
പച്ചമരത്തിന്‍ ചില്ലയടര്‍ത്തും പോല്‍.
നിശ്ചയം, ഈ കരച്ചില്‍ കേട്ടുണരാത്തയച്ഛന്
ഉണര്‍ന്നിരിക്കും നമ്മെ ഉണരാതെ കാണും.
കരയരുത് മക്കളെയെന്നാരുമറിയാതെന്റെ
കാതോരമുരുവിടുന്നച്ഛനിപ്പോള്
അമ്മയ്ക്കു തുണ നീ കുഞ്ഞുമോള്‍ക്കും
നിങ്ങള്‍ക്കു തുണയായിട്ടച്ഛനെന്നും..
good work zainudheen.പഴയ കാര്യ്മാണെങ്കിലും...നല്ല ഒഴുക്ക്.ചില വരികള്‍ മനോഹരം
ReplyDeleteനന്നായിട്ടുണ്ട് സൈനുക്ക.
ReplyDeleteവയലാറിന്റെ ചന്ദനപമ്പരത്തെ ഓര്‍മ്മിപ്പിക്കുന്നു.
നിശ്ചയം, ഈ കരച്ചില്‍ കേട്ടുണരാത്തയച്ഛന്
ReplyDeleteഉണര്‍ന്നിരിക്കും നമ്മെ ഉണരാതെ കാണും..!
നന്നായി...
നന്ദി ശ്രീ.ഹാരിസ്, കലാം, പകല്‍ക്കിനാവന്‍
ReplyDeleteനല്ല വായനയ്ക്കും അഭിപ്രായത്തിനും.
നന്നായിട്ടുണ്ട് സൈനുദ്ദീന്‍.. ഇനിയും എഴുതുക...സൃഷ്ടികര്‍ത്താക്കള്‍ എന്നും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്..അതു കൊണ്ട് വിമര്‍ശനങ്ങള്‍ ഉള്‍കൊണ്ട് കൊണ്ടു തന്നെ മുന്നോട്ട് നീങ്ങുക..ഭാവുകങ്ങള്‍..
ReplyDeleteplease visit our friendship network..
ReplyDeletehttp://mullasserykoottam.ning.com/