Monday, November 15, 2010

തെരുവ് ( കവിത )

മ്മറ വിളക്കുകള്‍ കെടുത്തിയീ-

ഇരുളിന്‍റെ കോലായിലുറങ്ങുന്നു

വെയില്‍ തിന്ന പകലുമൊരു-

വ്യഥയോടെ തെരുവിലനാഥമായ്.



ദൂരം കുറിച്ചിട്ട നാഴികക്കല്ലുകള്‍

ദൂരമറിയാ ശിലാജന്മസുകൃതങ്ങള്‍..!!

പഥികര്‍ ചവിട്ടി പതം വന്ന മാറിലൊരു

പാല്‍കുടം പിന്നെയും തുളുമ്പാന്‍ വെമ്പുന്നു.

കാല്‍പ്പാടുകള്‍ മായ്ച്ച്, മുറുക്കിച്ചുവപ്പിച്ച

തുപ്പലോടൊപ്പം വേര്‍തിരിക്കുവാനരുതാത്ത

നിശിത വാള്‍തലകള്‍ കൊലവള്ളിയറുത്ത

തപിത യൌവ്വനങ്ങള്‍ തന്‍ ചോരപ്പാടുകള്‍.

ഗായകന്‍ മറന്നിട്ട പാട്ടുകള്‍ക്കും

വ്രണിതഹൃദയന്‍റെ ചൊല്‍ക്കിനാക്കള്‍ക്കും

തിരസ്കരിക്കപ്പെട്ടേതൊരശരണര്‍ക്കും

ശ്രോതാവു, മമ്മയും നഗ്നയാമീ തെരുവ്..!!


മാര്‍ച്ചുകള്‍, ജാഥകളാഘോഷയാത്രകള്‍

ശ്വാസം നിലച്ച സ്വപ്നങ്ങള്‍ തന്‍ മരവിച്ച

അന്ത്യയാത്രയും കണ്ണീരിലിഴ ചേര്‍ന്ന നോവാല്‍

നെഞ്ചകം തകര്‍ന്ന അനുധാവനങ്ങളും....!

മദിച്ച് നടക്കുന്നതും മരിച്ച് കിടക്കുന്നതും

മലര്‍ന്ന് കിടക്കുമീ തെരുവിന്‍റെ മാറില്‍.




അനുഗമിച്ചവരോടാരായുന്നു നിര്‍ദ്ദയം

“ആരു നീ...? ഉണ്ട്.., എവിടെയോ കണ്ടൊരോര്‍മ്മ..!!”

തുടങ്ങാനുമേറെ ദൂരം താണ്ടാനുമുയരാനും

തുണയാകുമെന്നെ ആരോര്‍ക്കു, മെങ്കിലും

വെറുതെ ഓര്‍മിപ്പിയ്ക്കാം..” മറക്കാതിരിക്കുക,

നടന്നു പിന്നിട്ട വഴികളൊരിക്കലും....”

9 comments:

  1. മറക്കാതിരിക്കുക,

    നടന്നു പിന്നിട്ട വഴികളൊരിക്കലും....” :)

    ഈദ് മുബാറക്

    അഭിപ്രായം രേഖപെടുത്തുക:
    www.yathravazhikal.blogspot.com
    www.finepix.co.cc

    ReplyDelete
  2. ” മറക്കാതിരിക്കുക,
    നടന്നു പിന്നിട്ട വഴികളൊരിക്കലും....”

    പെരുന്നാൾ ആശംസകൾ....

    ReplyDelete
  3. ദൂരം കുറിച്ചിട്ട നാഴികക്കല്ലുകള്‍
    ദൂരമറിയാ ശിലാജന്മസുകൃതങ്ങള്‍..!!
    പഥികര്‍ ചവിട്ടി പതം വന്ന മാറിലൊരു
    പാല്‍കുടം പിന്നെയും തുളുമ്പാന്‍ വെമ്പുന്നു.

    ഗായകന്‍ മറന്നിട്ട പാട്ടുകള്‍ക്കും
    വ്രണിതഹൃദയന്‍റെ ചൊല്‍ക്കിനാക്കള്‍ക്കും
    തിരസ്കരിക്കപ്പെട്ടേതൊരശരണര്‍ക്കും
    ശ്രോതാവു, മമ്മയും നഗ്നയാമീ തെരുവ്..!!

    വീണ്ടും,വീണ്ടും വായിക്കാൻ തോന്നുന്ന കവിത.
    തെരുവിന്റെ നേർചിത്രം.

    ReplyDelete
  4. മാര്‍ച്ചുകളും ആഘോഷങ്ങളും ജാഥകളും...
    അന്ത്യമില്ലാതെ തുടരട്ടെ ....
    നന്നായി ..ആശംസകള്‍

    ReplyDelete
  5. പ്രിയ സിദ്ദീഖ്,മൊയ്തീന്‍ സുഫ്
    വളരെ നന്ദി ഈ വായനക്ക്.

    ReplyDelete
  6. ഗംഭീരമായ കവിത. ആശംസകള്‍ നേരുന്നു ...

    ReplyDelete
  7. ഖുറൈഷി സാഹിബ്, ഈ കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങൾ വായനയ്ക്ക് സുഖകരമല്ലാത്തതിനാൽ വേർഡ് പാഡിലെ വെളുത്ത പ്രതലത്തിലേയ്ക്ക് കറുത്ത അക്ഷരങ്ങളായി കോപ്പി പേസ്റ്റ് ചെയ്താണ് ഈയുള്ളവനവർകളുടെ വായന.

    ReplyDelete
  8. തെരുവിന്‍റെ ഒരു നേര്‍ക്കാഴ്ച്ച്ച ഈ കവിതയിലുണ്ട്..നന്നായി..

    ReplyDelete
  9. ഇത് വഴി വന്നവര്‍ക്കെല്ലാം നന്ദി.

    ReplyDelete